മുത്തൂറ്റ് സമരവുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ച നടത്തുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ

മുത്തൂറ്റ് സമരവുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ച നടത്തുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. ചില കാര്യങ്ങളിൽ തീരുമാനമായെങ്കിലും ഏതാനും ഏതാനും കാര്യങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ കൂടി പരിഹരിക്കേണ്ടതുണ്ട്. ഇതിനായി ഓണത്തിന് ശേഷം വീണ്ടും ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

ചർച്ചയിലേക്ക് മാനേജ്മെൻറ് പ്രതിനിധികൾ അയച്ചത് ശുഭസൂചന ആണെന്നും സൗഹാർദ്ദപരമായ ഇരുവിഭാഗവും ചർച്ചയിൽ പങ്കെടുത്തത്‌ എന്നും മന്ത്രി കൂട്ടിച്ചേർത്തു. ചർച്ചയിൽ പങ്കെടുക്കാൻ എത്തിയ മുത്തൂറ്റ് എംഡി വ്യക്തിപരമായ ആവശ്യങ്ങൾ കാരണം ആദ്യമേ മന്ത്രിയെ കണ്ട് പുറത്തിറങ്ങി.

അവസ്ഥ വളരെ ദയനീയമാണ് എന്നും നിലവിലെ സ്ഥിതി തുടർന്നാൽ കൂടുതൽ ബ്രാഞ്ചുകൾ അടച്ചുപൂട്ടേണ്ടി വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ പിന്നീട് ചർച്ചയിൽ ഉണ്ടായ മാറ്റം ചെറുതല്ല.

പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന സർക്കാരിൻറെ ആവശ്യം ഇരുകൂട്ടരും അംഗീകരിച്ചു. ഒട്ടുമിക്ക പ്രശ്നങ്ങളിലെല്ലാം സമൂഹത്തിൽ എത്തിയ ചർച്ചയിൽ ചില കാര്യങ്ങളിൽ കൂടി ഒത്തുതീർപ്പ് എത്താറുണ്ട് എന്നായിരുന്നു ചർച്ചയ്ക്കുശേഷം മന്ത്രി ടി പി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞത്.

സൗഹൃദമായിരുന്നു ചർച്ച എന്നും ചർച്ചയ്ക്കായി പ്രതിനിധികളെ നൽകിയ മുത്തൂറ്റ് മാനേജ്മെൻറ് വലിയ പ്രതീക്ഷയാണ് നൽകുന്നത് എന്നും മന്ത്രി പറഞ്ഞു. മുത്തൂറ്റ് ജീവനക്കാരുടെ പ്രതിനിധികളും സിഐടിയു സംസ്ഥാന ഭാരവാഹികളും ചർച്ചയിൽ പങ്കെടുത്തു.

എളമരം കരീം, എഎം ആരിഫ്, ടി എൻ ഗോപിനാഥ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തവരിൽ പ്രമുഖർ. മുത്തൂറ്റ് മാനേജ്മെൻറ് തോൽക്കും തൊഴിലാളി പ്രതിനിധികൾക്കും കൂടുതൽ ചർച്ചകൾ നടത്തി വേണം ഓണം ഒത്തുതീർപ്പിലെത്താതെ പിരിഞ്ഞ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ.

ഇവയിൽ തീരുമാനമായ ശേഷം ഓണത്തിനു ശേഷം വീണ്ടും ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. മുത്തൂറ്റ് തൊഴിലാളി പ്രശ്നങ്ങളിൽ രമ്യമായ പരിഹാരം കാണാൻ കാണാൻ സാധിക്കും എന്ന പ്രതീക്ഷയും മന്ത്രി പങ്കുവച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News