ഓണത്തെ വരവേൽക്കുവാനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി ഇന്ന് ഉത്രാടപാച്ചിൽ. നഗരങ്ങളിലെല്ലാം ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള അ‍വശ്യവസ്ഥുക്കൾ വാങ്ങാൻ എത്തുന്നവരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.ചെറുകിട കച്ചവടക്കാർ നഗര പാതകൾ കൈയ്യടക്കിയത് ഉത്രാടപാച്ചിലിന് ആവേശകാ‍ഴ്ചയായി.

തിരുവോണ നാളിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഓണത്തപ്പനെ വരവേൽക്കുവാനുള്ള തിരക്കിലാണ് മലയാളികൾ.പഞ്ഞമാസമായ കർക്കിടകത്തെ അതിജീവിച്ച് കാർഷിക സമൃദ്ധിയുടെ ഉത്സവമായാണ് മലയാളികൾ ഒാണമാഘോഷിക്കുന്നത്.

അത്കൊണ്ട് തന്നെ ഓണമാഘോഷിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന തിരക്കാണ് നാട്ടിലെങ്ങും.ഉപ്പ് തൊട്ട് കർപ്പൂരം വരെ വാങ്ങിയെങ്കിലും ഒണക്കോടിയും സദ്യവട്ടങ്ങൾക്കുമുള്ളവ വീട്ടിലെത്തിക്കാനുള്ള ഉത്രാടപാച്ചിലാണ് നഗരങ്ങളിലും നാട്ടിൻ പുറത്തും കാണാൻ ക‍ഴിയുന്നത്.

വൻകിട ഷോപ്പിംഗ് മാളുകൾക്കൊപ്പം ചെറുകിട കച്ചവടക്കാർ നഗര പാതകൾ കൈയ്യടക്കിയത് ഉത്രാടപാച്ചിലിന് ആവേശകാ‍ഴ്ചയായി.

തിരുവോണമാണ് ആഘോഷിക്കുന്നതെങ്കിലും ഒന്നാം ഓണം കൂടിയാണ് ഉത്രാടദിനം.
ഓണം കോരളത്തിന്‍റെ സാംസ്കാരികോത്സവത്തിനു പുറമെ ചിലതെല്ലാം നഷ്ടമാകാതെ കാത്തുസൂക്ഷിക്കുന്ന ഇമ്പമുള്ള ഓർമ്മപെടുത്തർ കൂടിയാണ്