സമീക്ഷ യുകെ – ദേശീയ പ്രധിനിധി സമ്മേളനം സമാപിച്ചു

സമീക്ഷ യുകെ – ദേശീയ പ്രധിനിധി സമ്മേളനം സമാപിച്ചു . കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ലണ്ടൺ ഹീത്രൂ വിൽ നടന്നു കൊണ്ടിരുന്ന യുകെ യിലെ ഇടതു പക്ഷ പുരോഗമന കലാ സാംസ്ക്കാരിക സംഘടന യുടെ മൂന്നാം ദേശീയ സമ്മേളനം സമാപിച്ചു .

യുകെയിലെ 15 ബ്രാഞ്ചകളിൽ നിന്നായി തെരെഞ്ഞെടുത്ത 100ലധികം ദേശീയ സമ്മേളന പ്രതിനിധികൾ ഉൾപ്പെടെ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി കേരള നിയമസഭ യിലെ പ്രസിദ്ധ വാഗ്മിയും പ്രായോഗികപ്രത്യയ ശാസ്ത്ര രാഷ്ട്രീയത്തിന്റെയും പുതിയ തലമുറയുടെ പ്രതീക്ഷയും ആയ ശ്രീ എം സ്വരാജ് നിർവഹിച്ചു .

വർഗീയ ഫാസിസ്റ്റുകളുടെ മതാന്ധത ബാധിച്ച കൊടും കൊലപാതകത്തിന് ഇര ആയ അഭിമന്യുവിന്റെ സ്മരണ കൾക്കും ഇടതു പക്ഷ പുരോഗമനകലാ സാംസ്ക്കാരിക പ്രസ്ഥാനം കെട്ടി പടുക്കുമ്പോൾ ധീര രക്തസാക്ഷികളായ സാംസ്ക്കാരിക പ്രവർത്തകരുടെ ഓർമ്മകൾ ഇരബുന്ന സമ്മേളന ഹാളിൽ രക്ത സാക്ഷി മണ്ഡപത്തിൽ പുഷ്പ്പാർചന ചെയ്താണ് പ്രതിനിധികൾ സമ്മേളന ഹാളിൽ പ്രവേശിച്ചത് .

ദേശീയ സെക്രട്ടറി സ്വാഗതം പറഞ്ഞയോഗത്തിൽ ശ്രീ സുഗതൻ തെക്കേപ്പുര രക്ത സാക്ഷി പ്രമേയവും ശ്രീ ഇബ്രാഹിം വാക്കുളങ്ങര അനുശോചന പ്രമേയവും അവതരിപ്പിച്ചു .ദേശീയ പ്രസിഡന്റ്‌ ശ്രീ രാജേഷ് ചെറിയാൻ അദ്യക്ഷൻ ആയിരുന്നു .

യുകെയിലെ ഇടതു പക്ഷ പുരോഗമന കലാ സാംസ്ക്കാരിക പ്രവർത്തനങൾ എങ്ങിനെഎല്ലാംആവാം എന്നും സമൂഹനന്മ്മ ക്കും സമൂഹത്തിൽ വേദന യും കഷ്ട്ടപ്പാടും അനുഭവിക്കുന്ന ജനങൾക്കും എങ്ങിനെ ഉപകരിക്കാൻ പറ്റുമെന്നും സമീക്ഷ പ്രതിനിധി സമ്മേളനം ചർച്ച ചെയ്യണമെന്നു ഉദ്ഘാടനപ്രസംഗത്തിൽ ശ്രീ സ്വരാജ് ഓർമപെടുത്തി .

പ്രതിനിധി സമ്മേളനം നിയന്ത്രണതിനായി പ്രസീഡിയം , സ്റ്റിയ റിംഗ് , ക്രഡൻഷിയൽ, പ്രമേയം , മിനുട്സ് സബ് കമ്മിറ്റികൾ തെരെഞ്ഞെടുത്തു .പ്രവർത്തന റിപ്പോർട്ടും സംഘടന റിപ്പോർട്ടും ശ്രിമതി സ്വപ്ന പ്രവീൺ അവതരിപ്പിച്ചു.

ഗ്രൂപ്പ്‌ ചർച്ചയിൽ 15ബ്രാഞ്ചിൽ നിന്നുള്ള വിവിധ പ്രതിനിധികൾ പങ്കെടുത്തു . കേരളത്തിലെ ഇടതുപക്ഷവും സർക്കാരും ഉൾപ്പെടുംന്ന് ചോദ്യങ്ങൾ ക്ക് ശ്രീ സ്വരാജ് മറുപടി പറയുകയും മറ്റു ചോദ്യങ്ങൾ ക്ക് ശ്രീ രാജേഷ് ചെറിയാൻ , ശ്രീമതി സ്വപ്ന പ്രവീൺ , ശ്രീ ദിനേശ് വെള്ളാപ്പിള്ളി എന്നിവർ മറുപടി നൽകി .

പുതിയ 21അംഗ ദേശീയ സമിതിയുടെ പാനൽ ശ്രീ വിനോദ് കുമാർ സമ്മേളനത്തിന് മുന്പിൽ വെച്ചത്‌ അംഗീകരിച്ച സമ്മേളനം അടുത്ത രണ്ടു വര്ഷത്തേക്ക് 9അംഗ കേന്ദ്ര
സെക്രട്ടെറിയട്ടും 6 അംഗ കേന്ദ്ര ഭാരവാഹികളെയും തിരെഞ്ഞെടു ത്തു.

പ്രസിഡന്റ്‌ : ശ്രീമതി സ്വപ്ന പ്രവീൺ, ജനറൽ സെക്രട്ടറി : ശ്രീ ദിനേശ് വെള്ളാപ്പിള്ളി, വൈസ് പ്രസിഡന്റ്‌ – പ്രസാദ് ഒഴാക്കൽ (സൗത്താംപ്ടൺ & പോര്ടസ്മോത്), ജോയിന്റ് സെക്രട്ടറിമാർ – ജയൻ എടപ്പാൾ (മാഞ്ചസ്റ്റർ), ബിനോജ് (ഹീത്രു), ട്രെഷറർ – ഇബ്രാഹിം വാക്കുളങ്ങര (ഈസ്റ്റ്‌ ഹാം)

ദേശീയ ഭാരവാഹികളെ കൂടാതെ കേന്ദ്ര സെക്രെട്ടെറിയേറ്റിൽ ശ്രീ ആഷിഖു (ബെർമിഹാം )
ശ്രീ മോൻസി(ഹീത്രൂ ) , ശ്രീ അബ്ദുൾ മജീദ്‌ (വെംബ്ലി ) എന്നിവരെയും സമ്മേളനം തെരെഞ്ഞെടുത്തു .

സമീക്ഷയുടെ വരും കാല പ്രവർത്തനങ്ങൾ ഏകോപി പ്പിക്കുവാൻ ദേശീയ സമിതി അംഗങ്ങളെയും വിവിധ സമീക്ഷ ബ്രാഞ്ച് സെക്രട്ടറി മാരെയും പ്രെസിഡന്റുമാരെയും ചേർത്തു സമീക്ഷ UK വർക്കിങ് കമ്മിറ്റി ഉണ്ടാക്കാനും സമ്മേളനം തീരുമാനിച്ചു .
സ്വാഗതസംഗത്തിനുവേണ്ടി ശ്രീ .ബിനോജ് നന്ദി പറഞ്ഞു .

വാർത്ത ജയൻ എടപ്പാൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News