ആർഎസ്എസിന്റെ പ്രവർത്തന ശൈലിയിലേക്ക് മാറാൻ കോണ്‍ഗ്രസ് തീരുമാനം

ആർഎസ്എസിന്റെ പ്രവർത്തന ശൈലിയിലേക്ക് മാറാൻ കോണ്‍ഗ്രസ് തീരുമാനം. ആർഎസ്എസ് ശൈലിയിൽ പ്രേരക് മാറി നിയമിക്കാൻ ആണ് തീരുമാനം. എല്ലാ പിസിസികക്കും ഇത് സംബന്ധിച്ച നിർദേശം നൽകി. ഈ മാസം അവസാനത്തോടെ പ്രേരക്മാരുടെ പട്ടിക നല്കാനും നിർദേശം. അതേ സമയം ശൈലി മാറ്റത്തിനെതിരെ പാർട്ടിക്കകത്ത് വിമർശനം ശക്തമാണ്.

തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പാർട്ടിക്കേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സംഘടനാ സംവിധാനത്തിൽ ആർഎസ്എസ് സംഘടനാ രീതിയിലേക്ക് മാറാൻ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
ആർഎസ് എസ് വളണ്ടിയർ മാതൃകയിൽ മുഴുവൻ സമയ പ്രവര്‍ത്തകരെ സംഘടിപ്പിക്കുകയാണ് ആദ്യ രീതി.

ഇതിന്റെ ഭാഗമായി ബഹുജന സമ്പര്‍ക്കത്തിന് ഇനി പ്രേരക് മാര്‍ എന്നൊരു വിഭാഗത്തെ നിയമിക്കും. സെപ്റ്റംബർ 3 ന് ദില്ലിയിൽ ചേർന്ന യോഗത്തിലാണ് നിർദേശം ഉയരുന്നത്
തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആർ‌എസ്‌എസ് മാതൃകയിലുള്ള ബഹുജന സമ്പർക്കം പിന്തുടരാൻ മുൻ അസം മുഖ്യമന്ത്രി തരുൺ ഗോഗോയ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഒരു സംസ്ഥാനത്ത് 4-5 ജില്ലകൾ ഉൾപ്പെടുന്ന ഓരോ ഡിവിഷനിലും മൂന്ന് പ്രേരക് മാരായിരിക്കും ഉണ്ടാകുക.പാർട്ടി സിദ്ധാന്തങ്ങൾ, ആശയങ്ങൾ, ചരിത്രം എന്നിവയെ കുറിച്ച് മികച്ച ധാരണ ഉള്ളവരെ മാത്രം പ്രേരക് ആക്കും.

ഇവർക്ക് 7 ദിവസത്തെ പരിശീലനം നൽകും. പരിശീലനം ലഭിച്ചുകഴിഞ്ഞാൽ, നിലവിലെ ദേശീയ, സംസ്ഥാന രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി എല്ലാ ജില്ലാ പാർട്ടി ഓഫീസുകളിലും പ്രതിമാസ സംഘാഥ സംവാദ് സംഘടിപ്പിക്കും തുടങ്ങിയതായാണ് പാർട്ടിയുടെ തീരുമാനങ്ങൾ. ഈ മാസാം തന്നെ പ്രേരക് മാരുടെ പട്ടിക നൽകണമെന്ന് എല്ലാ പിസിസികൾക്കും നിർദേശവും നൽകിയിട്ടുണ്ട്.

 കോണ്‍ഗ്രസ്സിന്റെ മതേതര നൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ച് മൃദുഹിന്ദുത്വം നടപ്പാക്കുന്ന കോണ്‍ഗ്രസ് ബിജെപിയിൽ നിന്ന് വ്യത്യസ്തമല്ലെന്നതിന്റെ തെളിവാണ് പ്രവർത്തന ശൈലി പോലും ആർഎസ്എസിന്റേത് പോലെ ആക്കുന്നതെന്ന വിമർശനം ശക്തമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News