യെമനിലെ ഹൊദെയ്ദയുടെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ദീര്‍ഘകാല വെടി നിര്‍ത്തലിനായി യെമന്‍ സര്‍ക്കാരും ഹുതി മിലിഷ്യകളും ചര്‍ച്ച നടത്തി

യെമനിലെ ചെങ്കടല്‍ തുറമുഖ പട്ടണമായ ഹൊദെയ്ദയുടെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ദീര്‍ഘകാല വെടി നിര്‍ത്തലിനായി യെമന്‍ സര്‍ക്കാരും ഹുതി മിലിഷ്യകളും ചര്‍ച്ച നടത്തി. ചെങ്കടലില്‍ യുഎന്‍ കപ്പലില്‍വെച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് അല്‍ അറേബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ചയാണ് ചര്‍ച്ചയാരംഭിച്ചത്. രണ്ടു ദിവസം നീണ്ട ചര്‍ച്ചയില്‍ ഹൊദെയ്ദയില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ സംയുക്ത സമിതി രൂപീകരിക്കുന്നതും സംയുക്ത പ്രവര്‍ത്തനത്തിനായി തുറമുഖ മേഖലയില്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നതുമായിരുന്നു പ്രധാന അജണ്ട.

സംയുക്ത യുദ്ധ വിരാമ സമിതിയില്‍ ഐക്യ രാഷ്ട്ര സഭ പ്രതിനിധികള്‍, യെമന്‍ സര്‍ക്കര്‍, ഹുതി പ്രതിനിധികള്‍ എന്നിവരുണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. വെടി നിര്‍ത്തല്‍ ഉറപ്പുവരുത്താന്‍ ഹൊദെയ്ദയുടെ വിവിധ ഭാഗങ്ങളില്‍ സബ് കമ്മിറ്റികള്‍ സ്ഥാപിക്കും.

യുഎന്‍ സമാധാന ചര്‍ച്ചകളുടെ ഭാഗമായി കഴിഞ്ഞ ഡിസംബറില്‍ യെമന്‍ സര്‍ക്കാരും ഇറാന്‍ പിന്‍തുണയുള്ള ഹുതികളു,ം ഹൊദെയ്ദയില്‍നിന്നും പിന്‍മാറാന്‍ കരാറായിരുന്നു. എന്നാല്‍ കരാര്‍ ലംഘിക്കപ്പെട്ടു. 2014ലാണ് ഹുതികള്‍ സര്‍ക്കാര്‍ വിവുദ്ധ പ്രക്ഷോഭത്തിനിടെ തന്ത്രപ്രധാനമായ ഹൊദയ്ദ തുറമുഖ പട്ടണം പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News