ജീവനക്കാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളില്‍ തീരുമാനമായില്ല. മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ പല കാര്യങ്ങളിലും ധാരണയായതായി തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ . എല്ലാ കാര്യങ്ങളിലും ധാരണയുണ്ടാക്കാനായിട്ടില്ല. അതിനായി ഇരുഭാഗത്തും കൂടുതല്‍ കൂടിയാലോചനകള്‍ വേണ്ടിവരും. ഓണത്തിന് ശേഷം വീണ്ടും ചര്‍ച്ച നടക്കും. 21 ദിവസമായി നടക്കുന്ന പണിമുടക്ക് ഒത്തുതീര്‍ക്കാന്‍ ഇതുവരെ മാനേജ്‌മെന്റ് സന്നദ്ധമായിരുന്നില്ല.