മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് വന്‍ പിഴ കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ . കുറഞ്ഞ പിഴ ഈടാക്കാനുള്ള സാധ്യത പരിശോധിക്കാന്‍ ഗതാഗത വകുപ്പ് നിയമവകുപ്പിനു കത്തുനല്‍കി. പിഴത്തുക പത്തിരട്ടിയായി വര്‍ധിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. പിഴത്തുക 40 ശതമാനം കുറയ്ക്കാനാണ് നിര്‍ദേശം. നിയമലംഘനങ്ങള്‍ക്ക് നിയമം നിഷ്‌കര്‍ഷിക്കുന്ന ഏറ്റവും കുറഞ്ഞനിരക്ക് നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്.

ഗതാഗതവകുപ്പ് തയ്യാറാക്കിയ ഫയല്‍ നിയമവകുപ്പിന്റെ പരിഗണനയിലാണ്. മദ്യപിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ചുമത്തും. മറ്റുള്ളവയ്ക്ക് പിഴ കുറയ്ക്കും. നിയമഭേദഗതി പാര്‍ലമെന്റ് പാസാക്കിയെങ്കിലും ചട്ടങ്ങള്‍ ഇതുവരെ തയ്യാറാക്കിയിട്ടില്ല. അതിനാല്‍ നിയമത്തില്‍ നിഷ്‌കര്‍ഷിച്ച തുക അടിസ്ഥാനമാക്കിയാണ് സംസ്ഥാന ഗതാഗതവകുപ്പ് വിജ്ഞാപനമിറക്കിയത്.