മലയാളി യുവതി ദുബായിൽ കുത്തേറ്റു മരിച്ചു. കൊല്ലം തിരുമുല്ലക്കരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രൻ ആണു മരിച്ചത്.

അൽഖൂസിലെ താമസ സ്ഥലത്ത് ഇന്നു രാവിലെയായിരുന്നു സംഭവം. വാക്കു തർക്കത്തെ തുടർന്ന് ഭർത്താവാണ് കുത്തിക്കൊന്നതെന്നാണ് വിവരം.

സന്ദർശക വീസയിലായിരുന്നു വിദ്യ ദുബായിലെത്തിയത്. ചന്ദ്രികയാണ് മാതാവ്.