പി എസ് സി പരീക്ഷയുടെ ചോദ്യക്കടലാസുകൾ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വേണമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും ഇടപെട്ടു.

വിഷയം സംബന്ധിച്ച് മുഖ്യമന്ത്രി ഇൗ മാസം 16ന് പി എസ് സിയുമായി ചർച്ചനടത്തും. പ്രശ്നത്തിൽ പിഎസ് സി അധികാരികളുമായി സംസാരിക്കുമെന്ന് ഇൗ മാസം 7ന് ചേർന്ന ഔദ്യോഗിക ഭാഷാ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

തുടർച്ചയായ അവധി വന്ന സാഹചര്യത്തിലാണ് ചർച്ച 16ലേക്ക് നീണ്ടതെന്നും മുഖ്യമന്ത്രി സമര പ്രതിനിധികളെ അറിയിച്ചു.