ഓണത്തോടനുബന്ധിച്ച് കുട്ടവഞ്ചി സർവീസുമായി ആക്കുളം ടൂറിസ്റ്റ് വില്ലേജ്

ഓണത്തോടനുബന്ധിച്ച് കുട്ടവഞ്ചി സർവീസുമായി ആക്കുളം ടൂറിസ്റ്റ് വില്ലേജ്. നിലവിൽ മറ്റൊരിടത്തും സഞ്ചാരികൾക്ക് കുട്ടവഞ്ചി യാത്ര ചെയ്യാനുള്ള അവസരമില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രനും സംഘവുമായിരുന്നു കുട്ടവഞ്ചിയിലെ ആദ്യ യാത്രക്കാർ.

കേരളത്തിലെത്തുന്ന സഞ്ചാരികൾക്ക് പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കുട്ടവഞ്ചികൾ നീറ്റിലിറങ്ങുന്നത്. ഏറെ പ്രശസ്തമായ കർണാടകയിലെ ഹൊഗനക്കലിൽ നിന്ന് ആക്കുളത്തെത്തിച്ച കുട്ടവഞ്ചിയിൽ സഞ്ചരിക്കാൻ വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നാണ് സഞ്ചാരികൾക്ക് അവസരമൊരുക്കുന്നത്. കുട്ടവഞ്ചിയിലെ യാത്രയ്ക്ക് തുടക്കം കുറിച്ചതാകട്ടെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും സംഘവുമായിരുന്നും. ആക്കുളത്ത് രണ്ട് മാസത്തിനുള്ളിൽ കൂടുതൽ സംവിധാനങ്ങൾ കൂടി പൂർത്തിയാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

നാലു പേർക്ക് സഞ്ചരിക്കാവുന്ന രണ്ടു വഞ്ചികളാണ് തുടക്കത്തിൽ എത്തിച്ചിട്ടുള്ളത്. നാലുപേരും ഒരു തുഴച്ചിൽകാരനുമാണ് ഒരു വഞ്ചിയിൽ ഉണ്ടാവുക. നാലുപേർക്ക് അരമണിക്കൂർ സമയത്തേക്ക് 250 രൂപയാണ് ഈടാക്കുന്നത്. വേളി ടൂറിസ്റ്റ് വില്ലേജിലെ കുളം വൃത്തിയാക്കിയാണ് കുട്ടവഞ്ചി സർവീസിനായി ഒരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News