
ലിനി സ്മാരക അങ്കണവാടിക്കും സാംസ്കാരിക നിലയത്തിനുമായി കോഴിക്കോട് ചെമ്പനോട വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നൽകിയ മൂന്നര സെൻറ് സ്ഥലം ചക്കിട്ടപ്പാറ പഞ്ചായത്തിന് വേണ്ടി മന്ത്രി ടി പി രാമകൃഷ്ണൻ ഏറ്റുവാങ്ങി.
ചെമ്പനോട കുറത്തിപ്പാറയിൽ നടന്ന ചടങ്ങിൽ സ്ഥലത്തിന്റെ ആധാരം മന്ത്രി ടി പി രാമകൃഷ്ണൻ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശിക്ക് കൈമാറി. നിപ്പ രോഗം ബാധിച്ചവരെ ശുശ്രൂഷിച്ചതിലൂടെ രോഗം പകർന്ന സിസ്റ്റർ ലിനിയുടെ ഓർമ്മയ്ക്കായി, ‘ ലിനി- ദൈവത്തിൻറെ മാലാഖ’ എന്ന പേരിലുള്ള വാട്സ്ആപ്പ് കൂട്ടായ്മയാണ് ചെമ്പനോട ലിനിയുടെ വീടിനടുത്തായി മൂന്നര സെൻറ് സ്ഥലം വിലകൊടുത്ത് വാങ്ങി ചക്കിട്ടപാറ പഞ്ചായത്തിന് കൈമാറിയത്.
ഇവിടെ ലിനി സ്മാരക മാതൃകാ അങ്കണവാടിയും സാംസ്കാരികനിലയവും പഞ്ചായത്ത് നിർമ്മിക്കും. ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച ലിനി അനുസ്മരണസമ്മേളനവും മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രി ലിനിയുടെ വീട് സന്ദർശിക്കുകയും മക്കൾക്കും കുടുംബാംഗങ്ങൾക്കും ഓണാശംസകൾ നേരുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here