വെള്ളറട സ്വദേശി രമണിക്ക് ഓണസമ്മാനമായി വീട് വച്ചു നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്

വെള്ളറട സ്വദേശി രമണിക്ക് തിരുവിതാംകൂർ ദേവസ്വംബോർഡിന്‍റെ ഓണസമ്മാനം. വർഷങ്ങൾക്ക് മുമ്പ് ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹ കവർച്ചക്കേസ് കണ്ടെത്താൻ കാരണക്കാരിയായതിനാണ് രമണിക്ക് ദേവസ്വം ബോർഡ് വീട് വച്ച് നൽകിയത്.ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീടിന്‍റെ താക്കോൽദാനം നിർവ്വഹിച്ചു.

1981ൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹമോഷ്ണകേസിന് തുമ്പുണ്ടായത് രമണി എന്ന ഏ‍ഴാം ക്ലാസുകാരി കാരണമായിരുന്നു.അതിന്‍റെ നന്ദിസൂചകമായാണ് രമണിയുടെ കഷ്ടപാട് മനസിലാക്കിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുപ്പത്തി എട്ട് വർഷങ്ങൾക്ക് ശേഷം വീടുവച്ച് നൽകിയത്.ദേവസ്വം ബോർഡിന്‍റെ ശരണാശ്രയ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു ഭവനനിർമ്മാണം.ബിസ്നസുകാരും അയ്യപ്പ ഭക്തരുമായ ഉണ്ണികൃഷ്ണൻപോറ്റിയും രമേശ് റാവുമാണ് പൂർണമായും വീട് സ്പോണ്‍സർ ചെയ്തത്.ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീടിന്‍റെ താക്കോൽദാനം നിർവ്വഹിച്ചു.

തന്‍റെ കഷ്ടപാടുകൾ കണ്ട് കാലമിത്രക‍ഴിഞ്ഞായാലും കയറിക്കിടക്കാൻ അടച്ചുറപ്പുള്ളൊരു വീട് സ്വന്തമാക്കാൻ ക‍ഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് രമണി. പന്ത്രണ്ടരലക്ഷം രൂപ മുടക്കി 613ചതുരശ്ര അടി വിസ്തീർണത്തിലാണ് വീട് നിർമ്മിച്ചത്.അഞ്ച് മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.താക്കോൽ ദാന ചടങ്ങിൽ വീട് നിർമ്മിച്ച് നൽകിയ അയ്യപ്പ ഭക്തരായ ഉണ്ണികൃഷ്ണൻപോറ്റിയും രമേശ് റാവവുവിനേയും ആദരിച്ചു.എം എൽ എ സി കെ ഹരീന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ബോർഡ് അംഗങ്ങളായ കെ പി ശങ്കരദാസ്,അഡ്വ.എൻ വിജയകുമാർ എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News