10 ലക്ഷം യാത്രക്കാരുമായി കണ്ണൂർ എയർപോർട്ട് കൂടുതൽ ഉയരങ്ങളിലേക്ക്

ഉദ്‌ഘാടനം കഴിഞ്ഞ ഒൻപത് മാസത്തിനുള്ളിൽ പത്ത് ലക്ഷം യാത്രക്കാരുമായി കണ്ണൂർ വിമാനത്താവളം പുതിയ ഉയരങ്ങളിലേക്ക്. സിംഗപ്പൂരിൽ താമസമാക്കിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ദുർഗ്ഗ തോട്ടെൻ ആണ് പത്ത് ലക്ഷം തികയ്ക്കുന്ന യാത്രക്കാരിയായി കണ്ണൂരിൽ ഇറങ്ങിയത്.വിമാനത്താവള അധികൃതർ ദുർഗ്ഗയ്ക്ക് ഉപഹാരം നൽകി സ്വീകരിച്ചു.

നേട്ടങ്ങളുടെ പട്ടികയിൽ പുതിയൊരു അദ്ധ്യായം കൂടി എഴുതി ചേർത്തിരിക്കുകയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം.ഉദ്‌ഘാടനം കഴിഞ് ഒൻപത് മാസങ്ങൾക്കുള്ളിൽ പത്ത് ലക്ഷം യാത്രക്കാർ എന്ന അപൂർവ നേട്ടമാണ് കണ്ണൂർ വിമാനത്താവളം കൈവരിച്ചത്.സിംഗപ്പൂരിൽ താമസമാക്കിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയും പയ്യന്നൂർ സ്വദേശിനിയുമായ ദുർഗ്ഗയ്ക്കാണ് പത്തു ലക്ഷം തികയ്ക്കുന്ന യാത്രക്കാരിയാകാനുള്ള ഭാഗ്യം ലഭിച്ചത്. അച്ഛൻ സതീശൻ തൊട്ടെൻ അമ്മ രജനി, സഹോദരൻ ആദിത്യൻ എന്നിവർക്കൊപ്പം വൈകിട്ട് 4.10 ന് ഇൻഡിഗോ വിമാനത്തിൽ കണ്ണൂരിൽ ഇറങ്ങിയ ദുർഗ്ഗയ്ക്ക് ലഭിച്ചത് ഊഷ്മളമായ വരവേൽപ്പ്.

പയ്യന്നൂരിൽ ഉള്ള കുടുംബ വീട്ടിൽ ഓണമാഘോഷിക്കാൻ എത്തിയതാണ് ദുർഗ്ഗയും കുടുംബവും.എയപോർട്ട് സീനിയർ ഒപ്പെറേഷൻസ് മാനേജർ ശ്രീ രാജേഷ് പൊതുവാൾ ദുർഗ്ഗക്ക് മൊമെന്റോ നൽകി സ്വീകരിച്ചു. എയർപോർട്ട് അഡ്മിനിസ്ട്രേഷൻ ആൻഡ് ലാൻഡ് മാനേജർ അജയകുമാർ എയർപോർട്ട് ചീഫ് സെക്യൂരിറ്റി ഓഫീസർ വേലായുധൻ എം വി, ഇൻഡിഗോ എയർലൈൻസ് എയർപോർട്ട് മാനേജർ ചാൾസ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു. ഇൻഡിഗോ എയർലൈൻസിന്റെ സ്നേഹ ഉപഹാരവും കുടുംബത്തിന് സമ്മാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here