വിക്രം ലാൻഡർ ദൗത്യം പാളിയതിനു മുന്നിൽ തളരാതെ ഐഎസ്ആർഒ; മറ്റൊരു സോഫ്റ്റ് ലാൻഡിങ് ദൗത്യത്തിന്‌ ഉടൻ രൂപരേഖ തയ്യാറാക്കും

വിക്രം ലാൻഡർ ദൗത്യം പാളിയതിനു മുന്നിൽ തളരാതെ മറ്റൊരു സോഫ്റ്റ് ലാൻഡിങ് ദൗത്യത്തിന്‌ ഐഎസ്ആർഒ ഉടൻ രൂപരേഖ തയ്യാറാക്കും. ഓർബിറ്റർ ഇല്ലാത്ത ദൗത്യമായിരിക്കുമിത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽത്തന്നെ ലാൻഡർ ഇറക്കിയുള്ള പര്യവേക്ഷണമാകുമിത്.

കാര്യങ്ങൾ വേഗത്തിലാക്കി അടുത്ത വർഷം പകുതിക്കുശേഷം വിക്ഷേപണം നടത്താനാണ് നടപടി. ചാന്ദ്രയാൻ -2 ദൗത്യത്തിലെ വിക്രം ലാൻഡർ നിയന്ത്രണംവിട്ട് ഇടിച്ചിറങ്ങിയെങ്കിലും പിന്നോട്ടില്ലെന്ന്‌ ഐഎസ്‌ആർഒ വ്യക്തമാക്കിയിരുന്നു. ചാന്ദ്രപ്രതലത്തിന് 300 മീറ്റർവരെയുള്ള വ്യക്തമായ ഡാറ്റകൾ ലഭിച്ചിട്ടുണ്ട്. ഇവ പഠനവിധേയമാക്കിയായിരിക്കും അടുത്ത ലാൻഡർ പദ്ധതി.

ശനിയാഴ്ച ചാന്ദ്രപ്രതലത്തിൽ ഇടിച്ചിറങ്ങിയ വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. ഇനിയുള്ള ഒരാഴ്ച നിർണായകമാണ്. അതിനിടെ ഓർബിറ്ററിന്റെ പഥം കുറെക്കൂടി താഴ്ത്തി സന്ദേശം ലാൻഡറിലേക്ക് അയക്കാനുള്ള ആലോചനയും ഉണ്ട്. എന്നാൽ, ഇതിനോട് ഭൂരിപക്ഷം ശാസ്ത്രജ്ഞർക്കും യോജിപ്പില്ല.

ഓർബിറ്റർ അപകടത്തിലാകാനുള്ള സാധ്യത ഏറെയായതിനാലാണിത്. വിക്രം ലാൻഡർ ദൗത്യം പാളിയതിനെ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതാധികാര സമിതി രൂപീകരിച്ചു. ഐഎസ്ആർഒ മുൻ ചെയർമാന്മാർ, ഉപഗ്രഹ സാങ്കേതികരംഗത്തെ വിദഗ്ധർ തുടങ്ങിയവർ സമിതിയിലുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News