ജമ്മു കശ്മീര്‍ വിഷയത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാതൃക പിന്‍തുടര്‍ന്ന് സുപ്രീംകോടതിയില്‍ വീണ്ടും ഹേബിയസ് കോര്‍പ്പസ് ഹര്‍ജി.

കശ്മീരില്‍ വീട്ട് തടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയെ ഹാജരാക്കാന്‍ നിര്‌ദേശിക്കുകയും വീട്ടുതടങ്കലില്‍ നിന്ന് വിട്ടയക്കാന്‍ ഉത്തരവിടണം എന്നും ആവശ്യപ്പെട്ട് എം ഡി എം കെ നേതാവും എം പി യുമായ വൈകോ ആണ് ഹര്‍ജി നല്‍കിയത്.

സെപ്റ്റംബര്‍ 15ന് ചെന്നൈയില്‍ സംഘടിപ്പിക്കുന്ന സിഎന്‍ അണ്ണാ ദുരൈ ജന്മ ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

നേരത്തെ സീതാറാം യെച്ചൂരി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി വീട്ടുതടങ്കലില്‍ കഴിയുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിക്ക് വിദഗ്ദ ചികിത്സ നേടി എടുത്തിരുന്നു.