
ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരെ ചെക്ക് കേസ് നല്‍കിയ നാസില്‍ അബ്ദുള്ളക്ക് എതിരെ നിയമ നടപടിയുമായി തുഷാര്‍ വെള്ളാപ്പള്ളി.
ഗൂഢാലോചന, കൃതിമരേഖ ചമയ്ക്കല്‍, എന്നി കുറ്റങ്ങള്‍ ചുമത്തിയായിരിക്കും കേസ് നല്‍കുകയെന്ന് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.
3 മുതല്‍ 5 വര്‍ഷംവരെ തടവും നാടുകടത്തലും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തുഷാര്‍ വെള്ളാപ്പള്ളി നാസിലിനെതിരെ ഉയര്‍ത്തുന്നത്.
അന്വേഷണത്തിലൂടെ ഈ ഗൂഢാലോചനയില്‍ പങ്കാളികളായവരെ നിയത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കൂടിയാണു നിയമ പോരാട്ടമെന്ന് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here