മോട്ടോര്‍ വാഹന ഭേദഗതി: പിഴ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രം

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴത്തുക സംസ്ഥാനങ്ങൾക്ക് കുറയ്ക്കാമെന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അപകടങ്ങൾ കുറയ്ക്കാനാണ് നിയമഭേദഗതി കൊണ്ടു വന്നത്. പിഴത്തുക വർധിപ്പിച്ചതിലൂടെ പണം ഉണ്ടാക്കുകയല്ല  സർക്കാരിന്റെ ലക്ഷ്യമല്ലെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

ഈ മാസം ഒന്നാം തീയതി മുതലാണ് ട്രാഫിക് നിയമലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കാനുള്ള നിയമഭേദഗതി നിലവിൽ വന്നത്. ഇതിനെ തുടർന്ന് പൊതു ജനങ്ങളുടെ ഇടയിൽ നിന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ  വിശദീകരണം. ചില സംസ്ഥാനങ്ങൾ പിഴത്തുക കുറക്കാൻ  തീരുമാനമെടുത്തതിൽ തെറ്റില്ല. തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം  സംസ്ഥാനങ്ങൾക്ക് വിടുന്നു. എന്നാൽ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടിയാണു നിയമം കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു

ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുക കഴിഞ്ഞ ദിവസം ഗുജറാത്ത്‌ സർക്കാർ കുറച്ചിരുന്നു. പിഴത്തുക കുറക്കാൻ കേരളവും ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കാര്യങ്ങൾ പരിശോധിച്ച് റിപോർട്ട് സമർപ്പിക്കാൻ ഗതാഗത സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ഈ സാഹചര്യത്തിലാണ് നിധിൻ ഗഡ്കരിയുടെ പ്രസ്താവന. ഇത് സംബന്ധിച്ച് ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here