ഫുട്‌ബോള്‍ മത്സരം കാണാന്‍ പുരുഷവേഷം ധരിച്ചു; ബ്ലൂ ഗേള്‍ മരണത്തിന് കീഴടങ്ങി

ഇറാന്റെ ബ്ലൂ ഗേള്‍ മരണത്തിന് കീഴടങ്ങി.ഫുട്‌ബോള്‍ മത്സരം കാണാന്‍ പുരുഷവേഷം ധരിച്ച് സ്റ്റേഡിയത്തില്‍ എത്തിയതിന് അറസ്റ്റിലാവുകയായിരുന്നു. കോടതിവളപ്പില്‍ വച്ച് തീകൊളുത്തിയ സഹര്‍ ഖൊദായാരി് ടെഹ്‌റാനിലെ ആശുപത്രിയില്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

സഹര്‍ എന്നത് ഇവരുടെ യഥാര്‍ഥ പേരാണോ എന്ന് വ്യക്തമല്ല.ഇറാനില്‍ സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതിന് ഇപ്പോള്‍ നിയമപരമായ തടസ്സങ്ങളൊന്നുമില്ലെങ്കിലും പലപ്പോഴും സംഘാടകരും പോലീസും ഇവരെ തടയുകയാണ് പതിവ്. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ താടിയും മീശയുമെല്ലാം വച്ച് കളി കാണാനെത്തുന്ന സംഭവങ്ങള്‍ ധാരാളമുണ്ട് രാജ്യത്ത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here