വീടുകളില്‍ ഓണസദ്യയൊരുക്കുന്നതിനൊപ്പം റെഡിമെയ്ഡ് സദ്യവാങ്ങാനും നഗരങ്ങളില്‍ വന്‍തിരക്കാണ്.മുന്നൂറ് രൂപ മുതല്‍ അഞ്ഞൂറ് രൂപവരെയാണ് റെഡിമെയ്ഡായി ലഭിക്കുന്ന സദ്യയുടെ വില.ഒണ്‍ലൈനായും സദ്യ വീട്ടിലെത്തും.

തിരുവനന്തപുരം നഗരമധ്യത്തിലെ ഈ തിരക്ക് കണ്ട് ആദ്യം ബിവറേജസ് ഔട്ടലറ്റിന്റെ ക്യൂവാണെന്നാണ് കരുതിയത്.എന്നാല്‍ സ്ത്രികളെയടക്കം ക്യൂവില്‍ കണ്ടത് കൗതുകമുണര്‍ത്തിയതിനാല്‍ കാര്യം തിരക്കി.അപ്പോഴാണ് മനസിലായത് റെഡിമെയ്ഡായി ഓണസദ്യക്ക് ക്യൂ നില്‍ക്കുന്ന മലയാളികളാണിതെന്ന്.

നാണക്കേട് കരുതിയിട്ടാണെന്നു തോന്നുന്നു ക്യാമറകണ്ട് പലരും തലകുനിച്ചു.ആരും പ്രതികരിക്കാനും തയ്യാറായില്ല.പ്രതികരിച്ചവരാകട്ടെ ഞങ്ങളെന്തോ പാപം ചെയ്യുന്നത്‌പോലെയായിരുന്നു മറുപടി നല്‍കിയത്.

മണിക്കൂറുകളായി ക്യൂനില്‍ക്കുന്നവരുണ്ട് എങ്കിലും സദ്യക്കുള്ളസമയം കഴിഞ്ഞിട്ടും വാങ്ങിയെ മടങ്ങു എന്ന വാശിയില്‍ തന്നെയാണിവര്‍.എന്നാല്‍ നീണ്ട കാത്തിരിപ്പിന് ശേഷം പാഴ്‌സല്‍ കിട്ടിയവരുടെ മുഖത്താകട്ടെ ലോകം കീഴടക്കിയ സന്തോഷമാണ് കാണാന്‍ കഴിഞ്ഞത്.മാത്രമല്ല ഇവിടത്തെ കാഴ്ചകാണാന്‍ വാഹനം നിര്‍ത്തി ഇറങ്ങിയവര്‍ വരെയുണ്ട്. മുന്നൂറ് രൂപ മുതല്‍ അഞ്ഞൂറ് രൂപവരെയാണ് റെഡിമെയ്ഡായി ലഭിക്കുന്ന സദ്യയുടെ വില.ഒണ്‍ലൈനായും സദ്യ വീട്ടിലെത്തും.