മോട്ടോര്‍ വാഹന നിയമലംഘനം; ഏറ്റവും കുറഞ്ഞനിരക്ക് സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം

മോട്ടോര്‍ വാഹന ഭേദഗതി നിയമം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത് കേരളത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ പാടെ അവഗണിച്ച്. സംസ്ഥാന താല്‍പ്പര്യത്തെയും പൊതുഗതാഗത മേഖലയെയും ഇതെങ്ങനെ ബാധിക്കുമെന്ന് പഠിച്ച് ഗതാഗതവകുപ്പ് നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. അവയെല്ലാം തള്ളിയാണ് കേന്ദ്രം നിയമം പാസാക്കിയത്. നിയമം നടപ്പാക്കുന്നതിനു മുന്നോടിയായി നടന്ന ഗതാഗതമന്ത്രിമാരുടെ രണ്ട് യോഗത്തിലും കേരളം ഇതിനെതിരായ പ്രതിഷേധം അറിയിച്ചിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗതാഗതമന്ത്രിമാര്‍ ബില്ലിനെ പിന്തുണച്ചപ്പോഴായിരുന്നു ഇത്. ലോക്‌സഭയിലും രാജ്യസഭയിലും ബില്ലിനെ കൈയടിച്ച് പിന്തുണച്ച കോണ്‍ഗ്രസാണ് ഇപ്പോള്‍ അതിനെതിരെ രംഗത്തെത്തിയത്. ബില്‍ നിയമമാകുംമുമ്പ് എതിര്‍പ്പറിയിച്ച് ഉപരിതല ഗതാഗതമന്ത്രാലയത്തിന് സംസ്ഥാനം നിരവധി കത്ത് നല്‍കിയതാണ്. സംസ്ഥാനത്തെ എംപിമാര്‍ക്കും പ്രത്യേകം കത്ത് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here