റേഷന്‍ പഞ്ചസാര: നിഷേധിച്ചത് കേന്ദ്രസര്‍ക്കാര്‍; ചെന്നിത്തലയുടേത് മുതലക്കണ്ണീര്‍

പ്രതിപക്ഷ നേതാവ് സംസ്ഥാനങ്ങള്‍ക്കുള്ള റേഷന്‍ പഞ്ചസാര വിഹിതം നിര്‍ത്തിവെച്ച കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു വാക്ക് പോലും ഉരിയാടാത്തത് ലജ്ജാവഹമാണെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. 2013 ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ഭക്ഷ്യ ഭദ്രത നിയമത്തില്‍ പഞ്ചസാരയെ ഭക്ഷ്യ സാധനവിഭാഗത്തില്‍ നിന്നും ഒഴിവാക്കിയ നടപടിയാണ് ഇതിന് കാരണം. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ കാരണമാണ് സ്റ്റാറ്റിയൂട്ടറിപഞ്ചസാര വിഹിതം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാതായത്. ദേശീയ ഭക്ഷ്യ ഭദ്രത നിയമം പ്രാബല്യത്തില്‍ വന്നശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ അന്ത്യോദയ വിഭാഗങ്ങള്‍ക്ക് മാത്രമായി റേഷന്‍ പഞ്ചസാര പരിമിതപ്പെടുത്തിയത്. മണ്ണെണ്ണയുടെയും പഞ്ചസാരയുടെയും റേഷന്‍ വിഹിതം ഘട്ടംഘട്ടമായി കുറയ്ക്കുകയും പിന്നീട് പൊതുവിതരണ സമ്പ്രദായത്തില്‍ നിന്നും അവയെ പാടെ ഒഴിവാക്കുകയും ചെയ്യുക എന്ന നയമാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരും തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News