
മോട്ടോർ വാഹന ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാർ നിലപാട്, വൈകിയുദിച്ച വിവേകമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ.
വൈകിയെങ്കിലും സംസ്ഥാനങ്ങൾക്ക് അധികാരം നൽകാനുള്ള നിതിൻ ഗഡ്കരിയുടെ തീരുമാനത്തിൽ സന്തോഷമെന്നും ശശീന്ദ്രൻ പറഞ്ഞു. കേന്ദ്ര ഉത്തരവ് വന്ന ശേഷം പിഴ നിരക്ക് കുറക്കുന്ന കാര്യം പരിഗണിക്കും.
ഉത്തരവ് വരുന്നതുവരെ കർശന നടപടി ഒഴിവാക്കി നിലവിലെ ബോധവൽക്കരണ ക്യാമ്പയിനുമായി മുന്നോട്ട് പോകുമെന്നും എ കെ ശശീന്ദ്രൻ കോഴിക്കോട് പറഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here