സാമ്പത്തിക മാന്ദ്യം; കളമശേരി അപ്പോളൊ ടയേഴ്‌സ് ഷട്ട് ഡൗൺ ചെയ്തു

കളമശേരി അപ്പോളൊ ടയേഴ്‌സ് ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ ഷട്ട് ഡൗൺ പ്രഖ്യാപിച്ചു. തൊഴിലാളികൾക്ക് പകുതി വേതനം നൽകും. കാന്റീൻ തുടങ്ങിയ സംവിധാനങ്ങളും അടച്ചിടും. ലീവ് ഉള്ളവർക്ക് അതെടുത്ത് ശമ്പളനഷ്ടം പരിഹരിക്കാം. ചാലക്കുടി യൂണിറ്റിലും ഉൽപാദനം നിർത്തിയതായി ജീവനക്കാർ പറഞ്ഞു. സെക്യൂരിറ്റി തുടങ്ങിയ അത്യാവശ്യ സർവീസ് മാത്രമാണ് ഷട്ട് ഡൗൺ സമയത്ത് പ്രവർത്തിക്കുക. ഷട്ട് ഡൗൺ ആയിരത്തിലേറെ ജീവനക്കാരെ നേരിട്ട് ബാധിക്കും.

രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം ഓട്ടോമോബൈൽ രംഗത്തുണ്ടാക്കിയ തകർച്ചയെ തുടർന്ന് ടയർ വിപണിയും പ്രതിസന്ധിയിലായതാണ് അഞ്ചു ദിവസത്തെ ഉദ്പാദനം നിർത്താൻ മാനേജ്മെന്റ് തയ്യാറായത്.

ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളായതിനാൽ തൊഴിലാളികൾക്ക് ഷട്ട് ഡൗൺ തൽക്കാലം ആശ്വാസമാണ്. എന്നാൽ വിപണിയിലെ പ്രതിസന്ധി പരിഹരിച്ച് വരും ദിവസങ്ങളിൽ ഉൽപാദനം പഴയ രീതിയിലായില്ലെങ്കിൽ ഷട്ട് ഡൗൺ തുടരുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here