മോട്ടോർ വാഹന ഭേദഗതി നിയമം; സാധ്യത പഠിക്കാൻ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തി

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മോട്ടോർ വാഹന ഭേദഗതി നിയമം മറ്റ്‌ സംസ്ഥാനങ്ങൾ എങ്ങനെയാണ്‌ നടപ്പാക്കുന്നതെന്ന് പഠിക്കാൻ ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാലിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. സപ്തംബര്‍ 16 നകം റിപ്പോര്‍ട്ട്‌ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.ചില സംസ്ഥാനങ്ങൾ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഗുജറാത്തില്‍ പിഴ പകുതിയാക്കി കുറച്ചതായും വാര്‍ത്തകളുണ്ട്. ഇത്തരം സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട്‌ നിയമപരമായ നടപടികൾ പഠിച്ച്‌ റിപ്പോർട്ട്‌ നൽകുകയാണ്‌ ചുമതല.യെന്നു ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

വർധിപ്പിച്ച പിഴയ്‌ക്കപ്പുറം സംസ്ഥാനതാൽപ്പര്യത്തെ ഹനിക്കുന്ന, പൊതുമേഖലയെ ഇല്ലാതാക്കുന്ന വ്യവസ്ഥകൾ നിയമത്തിലേറെയാണ്‌.ഭേദഗതി നിയമം നടപ്പാക്കിയത്‌ കേരളത്തിന്റെ നിർദേശങ്ങൾ പാടെ അവഗണിച്ചാണെന്നും.വ്യക്തമായിട്ടുണ്ട്. സംസ്ഥാന താൽപ്പര്യത്തെയും പൊതുഗതാഗത മേഖലയെയും ഇതെങ്ങനെ ബാധിക്കുമെന്ന്‌ പഠിച്ച്‌ ഗതാഗതവകുപ്പ്‌ നിർദേശം സമർപ്പിച്ചിരുന്നു. അവയെല്ലാം തള്ളിയാണ്‌ കേന്ദ്രം നിയമം പാസാക്കിയത്‌.

നിയമം നടപ്പാക്കുന്നതിനു മുന്നോടിയായി നടന്ന ഗതാഗതമന്ത്രിമാരുടെ രണ്ട്‌ യോഗത്തിലും കേരളം ഇതിനെതിരായ പ്രതിഷേധം അറിയിച്ചിരുന്നു. കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗതാഗതമന്ത്രിമാർ ബില്ലിനെ പിന്തുണച്ചപ്പോഴായിരുന്നു ഇത്‌. ലോക്‌സഭയിലും രാജ്യസഭയിലും ബില്ലിനെ കൈയടിച്ച്‌ പിന്തുണച്ച കോൺഗ്രസാണ്‌ ഇപ്പോൾ അതിനെതിരെ രംഗത്തെത്തിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here