മലബാറിന്‍റെ മൊഞ്ചുള്ള ഒരു ഓണസമ്മാനം; “തുമ്പപ്പൂവും തുമ്പികളും” വീഡിയോ ആൽബം

പുത്തൻ പ്രതീക്ഷകളുമായാണ് ഇന്ന് കേരളക്കരയിൽ ഓണപ്പൂമണം പതിയെപ്പരക്കുന്നത്. സ്നേഹവും സൗഹാർദവും ഒപ്പം സംഗീതവും കോർത്തിണക്കി മലബാറിൽ നിന്നും ഒരു മധുരസംഗീതക്കാഴ്ച ഈ ഓണത്തിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.പൊന്നാനിക്കാരനായ അൻഷാദ്. എം. അലി സംവിധാനം ചെയ്യുന്ന ഒരു സംഗീതചിത്രീകരണമാണ് “തുമ്പപ്പൂവും തുമ്പികളും” ആദ്യകാഴ്ചയിലെ ചെറുനുറുങ്ങുകൾ പോലും കൌതുകം നിറഞ്ഞ കുഞ്ഞുചിരികളാൽ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നതാണ്.

പുതുലോകത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഗ്രാമ്യതയും പഴമയുടെ ഓണവും നാട്ടുകളികളും , ഓണ വിശേഷങ്ങളും, കൂട്ടുചേരലുകളും, സംഗീതസാന്ദ്രമായ ഈ ഓണക്കാഴ്ചയിൽ നമുക്കായ് തിരികെ വരുന്നുണ്ട്. കീ ഫ്രെയിംസ് ഇന്റർ നാഷണൽ ഒരുക്കുന്ന ഈ സംഗീതവിരുന്ന് നിർമിച്ചിതിക്കുന്നത് റാഫി വക്കം ആണ്. ഹൃദയത്തിലെ സംഗീതവെളിച്ചം കൊണ്ട് ആസ്വാദകരെ കീഴടക്കിക്കുന്ന ഫാത്തിമ അൻഷിയും ഒപ്പം കൂട്ടുകാരായ ഹെന്നിസ ഫാത്തിമ, മയൂഖ, ജഹാനമോൾ, അശ്വതി, അഭിനന്ദ് എന്നീ കൊച്ചുമിടുക്കരും ഈ ഓണവിരുന്നിൽ കൂട്ടുകൂടുന്നുണ്ട്.

ഒ.എം കരുവാരക്കുണ്ട് രചിച്ച വരികൾക്ക് ഈണം പകർന്നിരിക്കുന്നത് മനു മഹേഷ് ആണ്. സതീഷ് ഭദ്ര ഓർകസ്ട്രേഷൻ നിർവഹിച്ചു. അഷ്കർ കട്ഷോട്ട് ക്യാമറയും എഡിറ്റിംഗും കൈകാര്യം ചെയ്തു. ചമയം ഷിബു വെട്ടം. കോ. ഡയറക്ടര്‍ പി.കെ.വിജേഷ്, അസി: ഡയറക്ടര്‍ ശ്യാം ശശികുമാർ , പ്രൊ.കൺട്രോളർ ബഷീർ മാരാമുറ്റം , ചീഫ് കോഡിനേറ്റർ അൻസാർ കൊയിലാണ്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News