കടപ്പാറ, തളികക്കല്ല് ആദിവാസി കോളനിയില്‍ ഓണം ആഘോഷിച്ച് മന്ത്രി എ കെ ബാലൻ

പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ, സാംസ്കാരിക മന്ത്രി എ കെ ബാലന്റെ ഓണാഘോഷം ഇക്കുറിയും ആദിവാസികള്‍ക്കൊപ്പം.

ഇതേപ്പറ്റി മന്ത്രി ഫേസ്‌‌‌ബുക്കില്‍ എഴുതിയ കുറിപ്പ്:

ഈ തിരുവോണവും ആദിവാസികൾക്കൊപ്പം ആഘോഷിക്കാനായതിൽ അതിയായ സന്തോഷമുണ്ട്.
പാലക്കാട് ജില്ലയിൽ വടക്കഞ്ചേരിക്കടുത്ത് വണ്ടാഴി ഗ്രാമ പഞ്ചായത്തിലെ കടപ്പാറ, തളികക്കല്ല് ആദിവാസി കോളനിയിലായിരുന്നു ഈ വർഷത്തെ എന്റെ ഓണം. പട്ടികജാതി-പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രിയായ ശേഷം എല്ലാ വർഷവും ഓണം ആഘോഷിക്കാൻ ഞാനും കുടുംബവും ഏതെങ്കിലും ആദിവാസി ഊരിൽ എത്താറുണ്ട്. യാത്ര ചെയ്തെത്താൻ ഏറെ പ്രയാസമുള്ള കടപ്പാറ, തളികക്കല്ല് ആദിവാസി കോളനിയിലെത്തിയതിൽ അവിടെയുള്ള ആദിവാസികൾക്ക് ഏറെ ആഹ്ലാദമായി. അവരുടെ തനത് വാദ്യ വിശേഷങ്ങളോടെയും പാട്ടുപാടിയുമാണ് വരവേറ്റത്. കുടുംബസമേതം ആദിവാസി സഹോദരങ്ങൾക്കൊപ്പം ഓണസദ്യ കഴിച്ചു.

പ്രളയത്തിന്റെ പശ്ചാത്തലത്തിലും ഈ ഓണക്കാലത്ത്‌ ആദിവാസി വിഭാഗങ്ങളടക്കമുള്ളവർക്ക് ക്ഷേമ പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങള്‍ എത്തിക്കുന്നതില്‍ സർക്കാർ ക്രിയാത്മക പ്രവർത്തനം നടത്തിയതിന്റെ ചാരിതാർഥ്യത്തോടെയാണ് തിരുവോണ നാളിൽ അവർക്കൊപ്പമിരുന്ന് സദ്യയുണ്ടത്. അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും സര്‍ക്കാര്‍ തുടർന്നും മുന്‍ഗണന നൽകുക. കടപ്പാറ ആദിവാസി ഭൂമി പ്രശ്‌നം സാങ്കേതിക പ്രശ്‌നം മാത്രമാണ്. ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ ഉചിത നടപടി സ്വീകരിക്കും.

ഈ വര്‍ഷത്തെ ഓണം ആദിവാസി വിഭാഗത്തിന് ഉത്സവ പ്രതീതിയാണ്‌ ഉണ്ടാക്കിയത്‌. ക്ഷേമ പെന്‍ഷന് പുറമെ, ഓണക്കിറ്റുകള്‍,റേഷന്‍ കടകൾ വഴിയുള്ള സൗജന്യ ഭക്ഷ്യധാന്യം എന്നിവയെല്ലാം നല്‍കി കഴിഞ്ഞു. പ്രതിസന്ധികളൊന്നും തന്നെ വികസന പ്രവര്‍ത്തനങ്ങളെയും ആദിവാസി വിഭാഗങ്ങള്‍ക്കുള്ള സഹായം നല്‍കുന്നതിനേയും ബാധിക്കില്ലെന്നും ആദിവാസികൾക്ക് ഉറപ്പു നൽകി. ആഘോഷത്തിൽ പങ്കെടുത്ത ആദിവാസി വിഭാഗങ്ങള്‍ക്കുള്ള ഓണക്കോടി വിതരണവും നിർവഹിച്ചു.

കെ.ഡി പ്രസേനന്‍ എം.എല്‍.എ, നെന്മാറ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.വി രാമകൃഷ്‌ണന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ ബിന്ദു സതീഷ്‌, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ശശികുമാര്‍, യുവജന ക്ഷേമ ബോര്‍ഡ്‌ ജില്ലാ പ്രസിഡണ്ട്‌ ടി.എം ശശി, കിഴക്കഞ്ചേരി മുന്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.ബാലന്‍ , വണ്ടാഴി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സുമാവലി മോഹന്‍ദാസ്‌, ജില്ലാ ട്രൈബല്‍ ഓഫീസര്‍ എം മല്ലിക എന്നിവരും കൂടെ ഉണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News