ഐതിഹ്യപ്പെരുമയുമായി പതിവ് പോലെ പാലക്കാട് പല്ലശ്ശനയിൽ ഓണത്തല്ല് നടന്നു. ദേശവാസികളുടെ പോർവിളിയുടെ സ്മരണ പുതുക്കലാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഓണത്തല്ല്.

ഓണത്തോടനുബന്ധിച്ച് പല്ലശ്ശന വേട്ടക്കൊരു മകൻ ക്ഷേത്രത്തിൽ നടക്കുന്ന ഓണത്തല്ലിന് നൂറ്റാണ്ടുകളുടെ പെരുമയുണ്ട്. പല്ലശ്ശനയിലെ നാട്ടുരാജാവിന്റെ പടയാളികളായി പാരമ്പര്യമുള്ള സമുദായക്കാരാണ് ഓണത്തല്ല് നടത്തുന്നത്. നാട്ടുരാജാവായിരുന്ന കുറൂര്‍ നമ്പിടിയെ തൊട്ടടുത്ത നാട്ടുരാജാവായിരുന്ന കുതിരവട്ടത്ത് നായര്‍ ചതിച്ചുകൊന്നതുമായി ബന്ധപ്പെട്ടുള്ളതാണ് ഓണത്തല്ലിന്റെ ഐതിഹ്യം. രോഷംപൂണ്ട ദേശവാസികള്‍ പ്രതികാരം തീര്‍ക്കാന്‍ ശത്രുരാജാവിനെതിരെ പോര്‍വിളി നടത്തി. ഈ പോർവിളിയുടെ സ്മരണ പുതുക്കലാണ് ഓണത്തല്ലെന്നാണ് വിശ്വാസം.

അവിട്ടം നാളിൽ നായർ സമുദായക്കാരും തിരുവോണ നാളിൽ ഇതര സമുദായക്കാരുമാണ് ഓണത്തല്ല് നടത്തുന്നത് .
കാലങ്ങളായി തുടരുന്ന ആചാരത്തിനായി ഓരോ വർഷവും ദേശം മുഴുവൻ പല്ലശ്ശനയിൽ ഒത്തുകൂടും.