മദ്യ കുപ്പികളെ തന്റെ കരവിരുതുകൊണ്ട് അലങ്കാരമാക്കുന്ന അപര്‍ണ്ണ,കുപ്പികള്‍ കൊണ്ട് അത്തപ്പൂക്കളമൊരുക്കി മാവേലിയെ സ്വീകരിച്ചു.ഓണത്തപ്പനേയും കുപ്പിയാക്കി പ്രതീകാത്മകമായി അവതരിപ്പിച്ചു.തുമ്പയും തുളസിയും പിച്ചിയും ഇല്ല പക്ഷെ ആ നിറങളിലെ കുപ്പികള്‍ കൊണ്ടാണ് കുപ്പിക്കാരി അപര്‍ണ്ണ തിരുവോണ ദിവസത്തില്‍ മാവേലി മന്നനെ വരവേല്‍ക്കാന്‍ കുപ്പികള്‍ കൊണ്ട് പ്രതീകാത്മകമായി പൂക്കളവും ഓണത്തപ്പനേയും ഒരുക്കിയത്.നീല മഞ്ഞ പച്ച കാപ്പി,നിറങളിലെ കുപ്പികള്‍കൊണ്ടുള്ള പൂക്കളം സുഹൃത്തിന്റെകൂടി സഹായത്തോടെയാണ് തീര്‍ത്തത്.

ഓണത്തപ്പന്റെ ഒരുക്കിനും വിളക്കിനൊപ്പം വെയ്‌ക്കേണ്ട പഴം വെറ്റില പാക്ക് എന്നിവയ്ക്കും പകരം കുപ്പികള്‍.അപ്രതീക്ഷിതമായി മണ്‍ട്രോതുരുത്തിലെ മാവേലി മന്നന്‍ എത്തി കുപ്പിക്കാരി അപര്‍ണ്ണയുടെ പൂക്കളം കണ്ട് അന്തംവിട്ടു.

നാടന്‍ പൂക്കള്‍കൊണ്ട് തീര്‍ത്തിരുന്ന അത്തപ്പൂക്കളം ഇന്ന് മണമില്ലാത്ത ഇറക്കുമതി പൂക്കള്‍കൊണ്ട് കൊണ്ട് തയാറാക്കുന്നതിലും ഭേദം ഈ കുപ്പികള്‍തന്നെയെന്ന് മാവേലിയുടെ വക കമന്റ്.പൂക്കളത്തിനരികെ കണ്ട മറ്റൊരു ഐറ്റം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മാവേലിക്ക് കൗതുകംകൂടി,മദ്യമില്ലാത്ത വിദേശമദ്യകുപ്പികള്‍ക്കരികെ സവാളയും ടച്ചിംങസായി മിച്ചറും.

അപര്‍ണ്ണയെ കേരളം അറിയാന്‍ തുടങ്ങിയത് കാലികുപ്പികളില്‍ നിറയുന്ന മനോഹര ചിത്രങ്ങളിലൂടെയാണ്.സുഹൃത്തുക്കളുടേയും നാട്ടുകാരുടേയും പരിഹാസങ്ങളെ തള്ളി ജലാശയതീരത്തേയും കുറ്റികാടുകളിലേയും മാലിന്യങ്ങളില്‍ നിന്ന് മണ്‍ണ്ട്രോതുരുത്ത് സ്വദേശിനി അപര്‍ണ്ണ കണ്ടെടുക്കുന്ന കുപ്പികളിന്ന്,തീന്‍ മേശയിലെ അലങ്കാരമായും വിവാഹ സമ്മാനങ്ങളായും കുപ്പി വലിച്ചറിയുന്നവരിലേക്ക് തന്നെ അപര്‍ണ്ണ പ്രതിഫലം വാങ്ങി മടക്കി നല്‍കുന്നു.