ചെറുപുഴയിലെ കരാറുകാരന്റെ ദുരൂഹ മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ഡി വൈ എഫ് ഐ

കണ്ണൂര്‍ ചെറുപുഴയിലെ കരാറുകാരന്റെ ദുരൂഹ മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. മരിച്ച ജോസെഫിന്റെ കുടുംബത്തെ ഡി വൈ എഫ് ഐ നേതാക്കള്‍ സന്ദര്‍ശിച്ചു.അഖിലേന്ത്യ പ്രസിഡണ്ട് മുഹമ്മദ് റിയാസ്, ജില്ലാ സെക്രട്ടറി എം ഷാജര്‍,എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് തുടങ്ങിയവര്‍ ജോയിയുടെ ഭാര്യ, മക്കള്‍ , സഹോദരങ്ങള്‍ എന്നിവരെ നേരില്‍ കണ്ട് അശ്വസിപ്പിച്ചു, നേതാക്കളുടെ മുന്നില്‍ കുടുംബാഗങ്ങള്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ വഞ്ചന വിശദീകരിച്ചു.

2015 ല്‍ പൂര്‍ത്തീകരിച്ച നിര്‍മ്മാണ പ്രവര്‍ത്തിയുടെ തുകയിനത്തില്‍ 1.4 കോടി 4 വര്‍ഷം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല, തുടങ്ങിയവ വേദനയോടെ കുടുംബം പങ്കുവച്ചു. ജോയിയുടെ കുടുംബത്തിന് നീതി ലഭിക്കാനായി രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന് ഡി വൈ എഫ് ഐ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. പെരിങ്ങോം ബ്ലോക്ക് സെക്രട്ടറി അഡ്വ: പി പി സിദിന്‍, പ്രസിഡണ്ട് പി അജിത്ത്, കെ ഡി അഗസ്റ്റിന്‍, അരുണ്‍ പ്രേം , അനസ് എന്‍ എം, സനൂജ് കെ പി എന്നിവര്‍ കൂടെ ഉണ്ടായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News