ഭര്‍ത്താവുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചുകെണ്ടിരിക്കവെ യുവതി ഇരുന്നത് പാമ്പുകള്‍ക്കു മുകളില്‍. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലാണു സംഭവം.
ഗീത മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെയാണു പാമ്പു കടിയേറ്റത്. രണ്ടു പാമ്പുകള്‍ വീടിനുള്ളില്‍ കടന്ന് കട്ടിലില്‍ കയറിയത് ഇവര്‍ അറിഞ്ഞിരുന്നില്ല. തായ്‌ലന്‍ഡില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ജയ് സിങ് യാദവുമായി സംസാരിക്കുന്നതിനിടെ ഇവര്‍ കട്ടിലില്‍ കിടന്ന പാമ്പുകള്‍ക്കു മുകളില്‍ അറിയാതെ ഇരിക്കുകയായിരുന്നു.
കടിയേറ്റു മിനിറ്റുകള്‍ക്കുള്ളില്‍ അബോധാവസ്ഥയിലായ് ഗീതയെ ബന്ധുക്കള്‍ എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്ധുക്കള്‍ തിരികെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കട്ടിലില്‍ പാമ്പുകളെ കണ്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here