സഹജീവി സ്‌നേഹമില്ലാത്ത സ്വകാര്യബസ് ജീവനക്കാര്‍; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വഴിയില്‍ വലിച്ചിഴച്ച് ഇറക്കിവിട്ട വൃദ്ധന്‍ മരിച്ചു

കൊച്ചി: ബസില്‍ യാത്ര ചെയ്യവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ സ്വകാര്യ ബസ് ജീവനക്കാര്‍ വഴിയില്‍ ഇറക്കിവിട്ട വൃദ്ധന്‍ മരിച്ചു.

മൂവാറ്റുപുഴ വണ്ണപ്പുറം റൂട്ടില്‍ ഇന്നലെയാണ് സംഭവം. മൂവാറ്റുപുഴക്ക് യാത്ര ചെയ്തിരുന്ന സേവ്യര്‍ (68) ആണ് മരിച്ചത്. ജീവനക്കാര്‍ നിര്‍ബന്ധിച്ച് ഇറക്കിവിടുകയായിരുന്നു എന്നാണ് ആരോപണം.

മൂവാറ്റുപുഴക്ക് യാത്ര ചെയ്തിരുന്ന സേവ്യര്‍ വാഹനത്തില്‍ കുഴഞ്ഞു വീഴുകയും അത് പരിഗണിക്കാതെ 5 കിലോമീറ്റര്‍ അപ്പുറത്തുള്ള ഞാറക്കാട് എന്ന സ്ഥലത്ത് ബസ് ജീവനക്കാര്‍ വിലച്ചിഴച്ച് ഇറക്കി വിടുകയും ചെയ്തുവെന്നാണ് ബസിലുണ്ടായിരുന്നവര്‍ പറയുന്നത്. പിന്നീട് വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സേവ്യര്‍ അവിടെ വച്ചാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ നേരത്തെ ഉണ്ടായിരുന്നതായാണ് വിവരം.

സംഭവത്ത തുടര്‍ന്ന് ബസ് ജീവനക്കാര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News