ദളിത് പെണ്‍കുട്ടിയെ തോക്കുചൂണ്ടി ലൈംഗികമായി ആക്രമിച്ചു. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. ബുവ സിംഗ് എന്നയാളാണ 16 വയസുള്ള പെണ്‍കുട്ടിയെ വീട്ടില്‍കയറി അക്രമിച്ചത്.

എന്നാല്‍ പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചെങ്കിലും ഇയാളെ പൊലീസ് വിട്ടയക്കുകയും കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടതിനെ
തുടര്‍ന്ന് ഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതിയെ പൊലീസ് തിരഞ്ഞു കൊണ്ടിരിക്കുകയാണിപ്പോള്‍.