ഇന്ത്യന്‍ ജയം തുടരുന്നു; ജലജ് സക്‌സേന കളിയിലെ താരം

കാര്യവട്ടത്ത് നടന്ന ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ ടീമിന് ഏഴു വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്സില്‍ 48റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.4 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

റിക്കി ഭുയി 20 റണ്‍സോടെയും ശിവം ദുബെ 12 റണ്‍സോടെയും പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (5), അങ്കിത് ബാവ്നെ (6),ശ്രീകര്‍ ഭരത് (5) എന്നിവരാണ് പുറത്തായ താരങ്ങള്‍. സ്‌കോര്‍: ദക്ഷിണാഫ്രിക്ക എ ഒന്നാം ഇന്നിങ്ങ്‌സില്‍ 164 ; രണ്ടാം ഇന്നിങ്ങ്‌സില്‍ 186,
ഇന്ത്യ എ ഒന്നാം ഇന്നിങ്ങ്‌സില്‍ 303; രണ്ടാം ഇന്നിങ്ങ്‌സില്‍ 3 വിക്കറ്റിന് 49 റണ്‍സ്.

ആദ്യ ഇന്നിങ്സില്‍ 164-ന് പുറത്തായ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യ 139 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. അവസാന ദിനമായ വ്യാഴാഴ്ച ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിങ്ങ്‌സ് ബാറ്റിങ് തുടര്‍ന്ന ദക്ഷിണാഫ്രിക്ക 186 റണ്‍സിന് പുറത്താകുകയായിരുന്നു.

ഹെന്‍ റിക്ക് ക്ലാസന്‍ (48), വിയാന്‍ മുള്‍ഡര്‍ (46), സുബായ്ര് ഹംസ (44), ഖായ സോണ്‍ഡോ (10) എന്നിവര്‍ മാത്രമാണ് രണ്ടാം ഇന്നിങ്സില്‍ രണ്ടക്കം കണ്ടവര്‍. ഇന്ത്യയ്ക്കായി ഷഹബാസ് നദീം മൂന്നും ജലജ് സക്സേന, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
ഇന്ത്യ എയുടെ ജലജ് സക്‌സേനയാണ് പ്ലേയര്‍ ഓഫ് ദ മാച്ച്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News