കണ്‍മുന്നില്‍ ഒരു മനുഷ്യജീവന്‍ മുങ്ങിത്താഴുമ്പോള്‍ എന്തുചെയ്തും അയാളെ രക്ഷിക്കാന്‍ നാം ശ്രമിക്കും. എന്നാല്‍ കണ്‍മുന്നില്‍ മുങ്ങിത്താഴുന്നവരെ രക്ഷിക്കരുതെന്നും അഥവാ ചെയ്യാന്‍ ശ്രമിച്ചാല്‍ കനത്ത പിഴയൊടുക്കാനുമുള്ള നിയമം പാസാക്കിയിരിക്കുകയാണ് ഒരു രാജ്യം. ഇറ്റലിയാണ് കുടിയേറ്റം തടയാന്‍ ക്രൂരനിയമവുമായി രംഗത്തെത്തിയിരിക്കുന്നത്.

കടലില്‍ മുങ്ങിമരിക്കാന്‍ പോകുന്ന അഭയാര്‍ഥികളെ രക്ഷിച്ചാല്‍ ഒരു ദശലക്ഷം യൂറോ (ഏകദേശം 7.90 കോടി രൂപ) വരെ പിഴയും തടവുശിക്ഷയും ലഭിച്ചേക്കാവുന്ന നിയമം ഇറ്റാലിയന്‍ സെനറ്റ് പാസ്സാക്കിക്കഴിഞ്ഞു. ഇനി പ്രസിഡന്റ് സെര്‍ജിയോ മാറ്റരെല്ലയുടെ അനുമതി കൂടി ലഭിച്ചാല്‍ ഇതു നിയമമാകും.