നോട്ട് നിരോധനത്തെ കുറിച്ചുള്ള തന്റെ ആശങ്ക ഇപ്പോള്‍ ശരിയായി എന്ന് എം.ടി വാസുദേവന്‍ നായര്‍. പ്രമുഖ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നോട്ടുനിരോധനത്തെ കുറിച്ച് താന്‍ പറഞ്ഞിടത്ത് തന്നെ കാര്യങ്ങള്‍ എത്തിയില്ലെ എന്നും അന്ന് ഈ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ നമ്മളെ നെഞ്ചത്തേക്ക് വന്നുവെന്നും അദ്ദേഹം പറഞ്ഞു.

“ഞാന്‍ വിദധന്‍ ഒന്നും ആയിട്ടല്ല നാട്ടിന്‍ പുറത്തെ സാധാരണ മനുഷ്യന്‍ എന്ന രീതിയില്‍ ഉള്ള തോന്നല്‍ ചിലരുമായി പങ്കുവെച്ചിരുന്നു. ചിലപ്പോള്‍ തെറ്റായിരിക്കാം”. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ താന്‍ പറഞ്ഞിടത്ത് തന്നെ എത്തിയില്ലെ എന്നും എം.ടി ചോദിച്ചു. നോട്ട് നിരോധനത്തെ കുറിച്ച് നേരത്തേ എം.ടി നടത്തിയ പ്രതികരണത്തെ കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. എം.ടിയും മകളും ചേര്‍ന്നായിരുന്നു അഭിമുഖം.