
ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇടിച്ച കാറിന്റെ പരിശോധന പൂര്‍ത്തിയാക്കി ഫോക്സ് വാഗണ്‍ കമ്പനി ഈയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. നേരത്തെ ഫോക്സ്വാഗണ്‍ സംഘം വാഹനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് മടങ്ങിയിരുന്നു.
എന്നാല്‍ റിപ്പോര്‍ട്ട് വൈകിയതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഫോക്സ് വാഗണ്‍ കമ്പനിക്ക് പ്രത്യേക അന്വേഷണ സംഘം കത്തയച്ചിരുന്നു. തുടര്‍ന്ന് നടപടികള്‍ വേഗത്തിലാക്കാമെന്ന ഉറപ്പും കമ്പനി നല്‍കിയിരുന്നു.
എന്നാല്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ വീണ്ടും കാലതാമസം നേരിട്ട സാഹചര്യത്തിലാണ് കഴിഞ്ഞദിവസം പ്രത്യേക അന്വേഷണ സംഘം വീണ്ടും ബന്ധപ്പെട്ടത്. തുടര്‍ന്നാണ് റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം നേരിട്ടെത്തി സമര്‍പ്പിക്കുമെന്ന കാര്യം കമ്പനി അധികൃതര്‍ വ്യക്തമാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here