ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴത്തുക ഏര്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തന്നെ കേന്ദ്ര തീരുമാനത്തിനെതിരെ രംഗത്തു വന്നതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധിയില്‍. റോഡുകള്‍ നന്നാക്കാതെ ഉയര്‍ന്ന പിഴത്തുക ഈടാക്കുന്നത് ധാര്മികമല്ലെന്ന് ഗോവ ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കി.ഗോവക്ക് പുറമെ ബീഹാര്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ഈ മാസം 1 മുതല്‍ നടപ്പിലാക്കിയ മോട്ടോര്‍ വാഹന നിയമഭേദഗതിക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്. ഉയര്‍ന്ന പിഴത്തുക ഈടാക്കാന്‍ കഴിയില്ലെന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തന്നെ ഇതിനോടകം ആവശ്യവുമായി രംഗത്തെത്തി. ബിജെപി ഭരിക്കുന്ന ഗോവ, മഗരാഷ്ട്ര, ബിഹാര്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ ആണ് ഭേദഗതിക്കെതിരെ രംഗത്തെത്തിയത്.റോഡുകള്‍ നന്നാക്കാതെ ഇത്തരത്തില്‍ പിഴത്തുക വര്‍ധിപ്പിക്കുന്നത് ധാര്‍മികമല്ലെന്ന് ഗോവ ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കി.