ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ടീമില്‍ നിന്ന് ഓപ്പണര്‍ കെ എല്‍ രാഹുല്‍ പുറത്ത്. അനൗദ്യോഗിക ടെസ്റ്റ്പരമ്പരയില്‍ ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച ശുഭ്മാന്‍ ഗില്ലാണ് ടീമിലെ പുതുമുഖം.

വിൻഡീസ് പര്യടനത്തിലും ഗില്‍ ഇന്ത്യ എയ്ക്കുവേണ്ടി ഇരട്ടസെഞ്ച്വറി നേടിയിരുന്നു. മോശം ഫോം തുടരുന്നതിനാലാണ് രാഹുലിനെ ടീമില്‍ നിന്നൊ‍ഴിവാക്കിയത്. ഇതോടെ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ ഓപ്പണറാകും.

വിന്‍ഡീസ്പര്യടനം നടത്തിയ ടീമില്‍ മറ്റു മാറ്റങ്ങളൊന്നുമില്ല. വിന്‍ഡീസ് പര്യടത്തില്‍ ഇന്ത്യന്‍ വിജയത്തിന്‍റെ ചുക്കാന്‍ പിടിച്ച ഹനുമ വിഹാരി ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഋഷഭ് പന്തും വൃദ്ധിമാന്‍ സാഹയുമാണ് കീപ്പര്‍മാര്‍. ആര്‍. അശ്വിന്‍ ടീമില്‍ തിരിച്ചെത്തി.

ടെസ്റ്റ് ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബൂംറ, ഇഷാന്ത് ശര്‍മ, ശുഭ്മാന്‍ ഗില്‍.