തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ വോട്ടര്‍മാരുടെ മനസ്സില്‍ മായാതെ നില്‍ക്കാന്‍ പലവഴികള്‍ തേടുകയാണ് സ്ഥാനാര്‍ത്ഥികള്‍. ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തന്റെ തിരഞ്ഞെടുപ്പു ചിഹ്നമായ ക്ലോക്ക് പശ്ചാത്തലമാക്കിയുള്ള ഫോട്ടോ ഷൂട്ടിനെത്തിയത് നഗരത്തിലെ വാച്ച് കടയിലാണ്.

വോട്ടര്‍മാരുടെ മനസ്സില്‍ സ്ഥാനാര്‍ത്ഥി മാത്രമല്ല ചിഹ്നവും വേണം. പോളിങ് ബൂത്തിലെത്തുമ്പോള്‍ ചിഹ്നം മറക്കാതിരിക്കാന്‍ പലവഴികളും തേടുന്നുണ്ട് സ്ഥാനാര്‍ത്ഥികള്‍. ഇടതുസ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പു ചിഹ്നം ക്ലോക്കാണ്.

പാലായിലെ സമയം അനുകൂലമാണെന്ന് കാപ്പന്‍. പ്രചരണത്തിനിടയില്‍ ഫോട്ടോ ഷൂട്ടിനെത്തിയതായിരുന്നു മാണി സി കാപ്പന്‍. നഗരത്തിലെ പ്രമുഖ വാച്ച് കടയില്‍. തിരഞ്ഞെടുപ്പു തിരക്കില്‍ ക്ലോക്ക് വോട്ടര്‍മാര്‍ മറയ്ക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് മാണി സി കാപ്പന്‍