ഇവിടെ ഇങ്ങനെയുമുണ്ട് ചില കാ‍ഴ്ചകൾ.കുഞ്ഞല്ലെ കൊഞ്ചിക്കാതെങ്ങനാ. തിരുവനന്തപുരം കനകുന്നിലെ ഓണാഘോഷവേദികളിൽ കൗതുകമുണർത്തുന്ന കാ‍ഴ്ചകളാണ് കൂടുതലും.ആകാ‍ഴ്ചകൾക്കിടയിലാണ് കൗതുകമത്രയില്ലെങ്കിലും ഈ ഇകാ‍ഴ്ച കണ്ടത്.

ഡ്യൂട്ടിക്കിടയിൽ ഒുരു കുഞ്ഞിനെ കളിപ്പിക്കുകയാണ് പൊലീസുകാരി.ആദ്യമൊന്ന് ചിരിച്ചപ്പോൾതന്നെ രണ്ടുപേരും നല്ല അടുപ്പത്തിലായി പിന്നെ അവനാകട്ടെ പൊലീസാന്‍റിയെ വിടുന്ന ഭാവമില്ല.

വിരട്ടലൊന്നും തന്നോട് വേണ്ടെന്ന ഭാവമായിരുന്നു അവന്.
പിന്നീടവൻ ആന്‍റിയുടെ തൊപ്പിവരെ കൈക്കാലാക്കി.കൂടെയുള്ള സഹപ്രവർത്തകരായ പൊലീസുകാരൊക്കെ കാത്തുനിന്നെങ്കിലും പൊലീസാന്‍റി അവന്‍റെ കളിക്കൊപ്പം കൂടി.

പൊലീസുകാരെയും എന്തിനേറെ പറയുന്നു കാക്കികണ്ടാൽതന്നെ കുട്ടികളും മുതിർന്നവരുമൊക്കെ പേടിക്കുന്ന കാലം ക‍ഴിഞ്ഞെന്നതിന് തെളിവുകൂടിയാണിത്. നർക്കോട്ടിക്ക് സെല്ലിൽ നിന്ന് പ്രത്യേക ഡ്യൂട്ടിക്കായി കനകകുന്നിൽ എത്തിയതാണ് അനീസ്ബാനെന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ.