ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് അല്‍ബര്‍ട്ട് ഐന്‍സ്റ്റൈനാണെന്ന പുതിയ കണ്ടെത്തലുമായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. ധനമന്ത്രി നിര്‍മല സീതാരാമന്റെ അബദ്ധ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പിയൂഷ് ഗോയലും മണ്ടത്തരം വിളമ്പിയത്.
ഗോയലിന്റെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്. സാമ്പത്തിക രംഗം സംബന്ധിച്ച് ടെലിവിഷനില്‍ കാണുന്ന കണക്കുകള്‍ വിശ്വസിക്കരുതെന്നും, കണക്ക് കൂട്ടിക്കൊണ്ടിരുന്നെങ്കില്‍ ഐന്‍സ്‌റ്റൈന്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കില്ലായിരുന്നുവെന്നും ഗോയല്‍ പറഞ്ഞു.
അഞ്ച് ട്രില്യന്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥ ഉണ്ടാകണമെങ്കില്‍ രാജ്യത്തിന് 12% വളര്‍ച്ചാനിരക്ക് ആവശ്യമാണ്. ഇപ്പോഴുള്ള വളര്‍ച്ചാനിരക്ക് ആറ് ശതമാനമാണ് എന്നൊക്കെയുള്ള, ടെലിവിഷനുകളില്‍ പറയുന്ന കണക്കുകള്‍ ശ്രദ്ധിക്കേണ്ടതില്ല. അങ്ങനെയുള്ള കണക്കുകളല്ല ഗുരുത്വാകര്‍ഷണം കണ്ടെത്താന്‍ ഐന്‍സ്‌റ്റൈനെ സഹായിച്ചിട്ടുള്ളത്.
കൃത്യമായ സൂത്രവാക്യങ്ങളും മുന്‍കാല അറിവുകള്‍ക്കും പിന്നാലെ പോയിരുന്നെങ്കില്‍ ലോകത്ത് പുതിയ യാതൊരു കണ്ടെത്തലുകളും ഉണ്ടാകുമായിരുന്നില്ല – ഗോയല്‍ പറഞ്ഞു.
ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ഐസക് ന്യൂട്ടണാണെന്ന് ചരിത്രവും ശാസ്ത്രവും പറയുമ്പോഴാണ് ഗോയലിന്റെ പുതിയ ‘കണ്ടെത്തല്‍’. അതേസമയം തന്റെ പ്രസ്താവനയെ അടര്‍ത്തിയെടുത്തെന്നാണ് മന്ത്രിയുടെ ന്യായീകരണം
Get real time update about this post categories directly on your device, subscribe now.