മദ്യപാനത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഹോട്ടല്‍ മുറിയില്‍ യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു.

തിരുവനന്തപുരം തമ്പാനൂര്‍ എസ്.എസ് കോവില്‍ റോഡിലെ ബോബന്‍ പ്ലാസ ഹോട്ടലിലാണ് സംഭവം.

പൂജപ്പുര സ്വദേശി ശ്രീനിവാസന്‍ ആണ് കൊല്ലപെട്ടത്. ശ്രീനിവാസനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ഗിരീഷ്, സന്തോഷ് എന്നിവരെ തമ്പാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാവിലെ ഏഴരയോടെയാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായതായും തുടര്‍ന്ന് ശ്രീനിവാസനെ സുഹൃത്തുക്കള്‍ ബിയര്‍ കുപ്പി ഉപയോഗിച്ച് കുത്തിയെന്നുമാണ് പൊലീസ് പറയുന്നത്.