മൂന്നാർ ഗുണ്ടുമലയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി പെൺകുട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. കുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയതാണ് കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നത്.

മൂന്നാര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൂന്നാർ ഗുണ്ടുമല എസ്‌റ്റേറ്റ് അപ്പര്‍ ഡിവിഷനിലുള്ള ലയത്തി ല്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് പെണ്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടി ഊഞ്ഞാലില്‍ ആടുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചതെന്നായിരുന്നു പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ സ്ഥലം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് കേസന്വേഷണത്തിന് പതിനൊന്നംഗ പ്രത്യേക സംഘത്തെ നിയോഗിച്ചത്.

മൂന്നാര്‍ ഡി.വൈ.എസ്.പി രമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയെന്നാണ് വിവരം. ഇതേ തുടർന്നാണ് കൊല്ലപെട്ടതാകാമെന്ന നിഗമനത്തിലെത്തുന്നത്.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തില്‍ ഇതുവരെ ആരെയും പോലീസ് പ്രതി ചേർത്തിട്ടില്ല.