45-ാമത് മഹാത്മാ അയ്യൻകാളി ജലോത്സവത്തിൽ ഒന്നാം സ്ഥാനം നടുഭാഗം ചുണ്ടന്

തിരുവനന്തപുരം വെള്ളായണിക്കായലിൽ നടന്ന 45-ാമത് മഹാത്മാ അയ്യൻകാളി ജലോത്സവത്തിൽ ഒന്നാം സ്ഥാനം നടുഭാഗം ചുണ്ടന്. കാക്കാമൂല ബ്രദേഴ്സ് ചുണ്ടനാണ് രണ്ടാം സ്ഥാനം. സംസ്ഥാന ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഇത്തവണ ജലോത്സവം സംഘടിപ്പിച്ചത്.

മൂന്നിനങ്ങളിലായി പതിനഞ്ചോളം വള്ളങ്ങളാണ് 45-ാമത് വെള്ളായണി അയ്യൻകാളി ജലോത്സവത്തിലെ മത്സരത്തിൽ പങ്കെടുത്തത്.ഇഞ്ചോടിഞ്ച് വാശിയേറിയ പോരാട്ടമാണ് വെള്ളായണി കായലിൽ നടന്നത്.ഒന്നാം തരം, രണ്ടാം തരം, മൂന്നാം തരം എന്നിങ്ങനെയായിരുന്നു മത്സരങ്ങളുടെ ക്രമീകരണം.ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജലോത്സവം ഉദ്ഘാടനം ചെയ്തു.

കാക്കമൂല ബണ്ട് റോഡിൽ നിന്ന് തുടങ്ങി പ്രധാന വേദിയായ തൃക്കുളങ്ങര ഭാഗത്തെത്തി വള്ളങ്ങൾ ഫിനിഷ് ചെയ്തു.ജലരാജാക്കൻമാരുടെ ചൂടൻ പോരിൽ നടുഭാഗം ചുണ്ടനും, ബ്രദേഴ്സ് ചുണ്ടനും, ബ്ലൂ ബേർഡ്സും ഇഞ്ചോടിഞ്ചെത്തിയെങ്കിലും ഒടുവിൽ നടുഭാഗം ചുണ്ടൻ കിരീടമുയർത്തി. ബ്രദേഴ്സ് ചുണ്ടൻ രണ്ടാമതും, ബ്ലൂ ബേർഡ്സ് മൂന്നാമതും ഫിനിഷ് ചെയ്തു.രണ്ടാം തരം മത്സരത്തിൽ ബ്രദേഴ്സ് ചുണ്ടനും, ഒന്നാം തരം മത്സരത്തിൽ കാക്കാമൂല പടക്കുതിരയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഇത്തവണ ടൂറിസം വകുപ്പ് ഓണം വാരാഘോഷത്തിന്റെ ഭാഗമായാണ് വെള്ളായണി കായലിൽ ജലോത്സവം സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News