സാമ്പത്തിക മാന്ദ്യം; അപ്പോളോ ടയേഴ്‌സ് ഉൽപ്പാദനം നിർത്തി; തൊഴിലാളികൾ ആശങ്കയിൽ

വാഹന വിപണിയിലെ മാന്ദ്യം പ്രമുഖ ടയർ നിർമാതാക്കളായ അപ്പോളോ ടയേഴ്സിനെയും പ്രതിസന്ധിയിലാക്കി. കളമശേരി, ചാലക്കുടി എന്നിവിടങ്ങളിലെ പ്ലാന്റുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്‌.

ടയർ ചെലവില്ലാത്തതിനാൽ ഓണാവധി കൂടി കണക്കിലെടുത്ത്‌ ചാലക്കുടിയിലെ പേരാമ്പ്ര അപ്പോളോ ടയേഴ്സ്‌ അഞ്ചുദിവസത്തേക്ക് അടച്ചു. കളമശേരി അപ്പോളോ ടയേഴ്സ് ചൊവ്വാഴ്ച മുതൽ അഞ്ചുദിവസത്തേക്ക്‌ അടച്ചിരിക്കയാണ്‌. പ്ലാന്റുകളും ക്യാന്റീൻ സംവിധാനങ്ങളുമാണ്‌ അടച്ചത്‌. ശനിയാഴ്ച പ്ലാന്റ്‌ തുറക്കും. തൊഴിലാളികൾക്ക് പകുതി വേതനമാണ്‌ ലഭിക്കുക. ലീവുള്ളവർക്ക് അതെടുത്ത് ശമ്പളനഷ്ടം പരിഹരിക്കാം. ആയിരത്തിലേറെ ജീവനക്കാരെയാണ്‌ നേരിട്ട്‌ ബാധിക്കുന്നത്‌. കളമശേരി, ഏലൂർ പ്രദേശത്തെ തൊഴിലാളികളും ആശങ്കയിലാണ്. ടയർകമ്പനികളുടെ മാന്ദ്യം റബർ മേഖലയെയും ബാധിച്ചേക്കും.

ട്രക്കുകളുടെയും മിനി ട്രക്കുകളുടെയും ടയറുകളാണ്‌ പേരാമ്പ്രയിൽ ഉൽപ്പാദിപ്പിക്കുന്നത്‌. ഇവിടെനിന്ന്‌ നിന്ന് ടയറുകൾ വാങ്ങുന്ന ഒന്നാംനിര കമ്പനി മാരുതിയാണ്. മാരുതി ഇതിൽ 60 ശതമാനം കുറവ്‌ വരുത്തി. ദിവസവും 300 ടൺ ടയറാണ് ഉൽപ്പാദിപ്പിച്ചിരുന്നത്. ഇപ്പോൾ 150 കോടിയുടെ ടയർ കെട്ടിക്കിടക്കുന്നു. ഓണാവധി കൂടാതെ വെള്ളി, ശനി ദിവസങ്ങളും അവധി നൽകിയിട്ടുണ്ട്‌. മൂന്ന് ഷിഫ്റ്റുകളിലായി തൊഴിലെടുക്കുന്ന മുഴുവൻ തൊഴിലാളികൾക്കും അവധി ഒഴികേയുള്ള രണ്ടുദിവസത്തെ തൊഴിൽ നഷ്ടപ്പെടും. 1800 സ്ഥിരം തൊഴിലാളികളും ആയിരത്തോളം കരാർ ജീവനക്കാരുമാണ് പേരാമ്പ്ര അപ്പോളോയിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News