സ്‌കൂളില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് അധ്യാപകന്‍; പരാതിയുമായി വിദ്യാര്‍ത്ഥികള്‍; കൈയ്യോടെ പിടിച്ച് നാട്ടുകാര്‍

സ്‌കൂളില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപകനെയും അംഗനവാടി ജീവനക്കാരിയെയും പിടികൂടി നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. തമിഴ്നാട് നാമക്കല്‍ എസ് ഉടുപ്പം സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂളിന്റെ പ്രവര്‍ത്തിസമയം കഴിഞ്ഞും ഇരുവരും സ്‌കൂളില്‍ തങ്ങുകയായിരുന്നു. സ്‌കൂളില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ഇരുവരെയും നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു.

തമിഴ്നാട് നാമക്കല്‍ എസ് ഉടുപ്പം സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ പുദന്‍സന്‍ദൈ സ്വദേശി ശരവണനെയും അംഗനവാടി ജീവനക്കാരിയെയുമാണ് നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായിസ്‌കൂള്‍ സമയം കഴിഞ്ഞും ഇരുവരും സ്‌കൂളില്‍ തങ്ങുക പതിവായിരുന്നു. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തന്നെ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നാട്ടുകാരെത്തി ഇരുവരെയും കൈയ്യോടെ പിടികൂടിയത്.

നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ച അധ്യാപകനെ പൊലീസെത്തി അറസ്റ്റ് ചെയ്തു. അധ്യാപകനെതിരെ നടപടിയെടുക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News