മധ്യപ്രദേശിലെ ഭോപ്പാലിൽ തടാകത്തിൽ ബോട്ട് മറിഞ്ഞ് 11 മരണം. നാലു പേരെ കാണാതായി. പുലർച്ചെ ഭോപ്പാൽ നഗരത്തിെല ഖട്ട്ലപുര ക്ഷേത്ര ഗാട്ടിലാണ് അപകടമുണ്ടായത്. ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെയാണ് ദാരുണ സംഭവം.

അമിത തോതിൽ ആളുകൾ കയറിയതാണ് ബോട്ട് മറിയാൻ ഇടയാക്കിയത്. അപകടത്തിൽപ്പെട്ട ഒമ്പത് പേരെ രക്ഷപ്പെടുത്തി. പൊലീസിന്‍റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.