മോട്ടോർ വാഹന നിയമഭേദഗതി; മുഖ്യമന്ത്രിമാരുമായി ചർച്ച നടത്താൻ നിതിൻ ഗഡ്കരിയുടെ നീക്കം

മോട്ടോർ വാഹന നിയമഭേദഗതിയിൽ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്താൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നീക്കം. ഉയർന്ന പിഴത്തുകക്കെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ തന്നെ എതിർക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ സമവായ നീക്കം. മുഖ്യമന്ത്രിമാരുമായി സമവായത്തിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ ഒരു ചർച്ചയിലൂടെ ഏകാഭിപ്രായത്തിലേക്ക് എത്താനാണ് നീക്കം. ബിജെപി സർക്കാരുകൾ തന്നെ എതിർപ്പുമായിരംഗത് വന്നത് കേന്ദ്രസർക്കാരിനെ ഏറെ പ്രതിസന്ധിയിൽ ആക്കികഴിഞ്ഞു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് തന്നെ എതിർപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഉയർന്ന പിഴത്തുകക്കെതിരെ എതിർപ്പ് ഉയർത്തുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്താനുള്ള കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരിയുടെ നീക്കം. നിലവിൽ ഗുജറാത്‌ സർക്കാർ പിഴത്തുക കുറച്ചിട്ടുണ്ട്. അതോടൊപ്പം ഹരിയാന, ഗോവ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും എതിർപ്പ് ഉന്നയിക്കുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിമാറുമായി സംസാരിച് ഒരു സമവായത്തിൽ എത്താനാണ് ശ്രമം.

പിഴത്തുക കൂട്ടിയ പശ്ചാത്തലം മുഘ്യമന്ത്രിമാരെ മനസിലാക്കാൻ ശ്രമിക്കും, പക്ഷെ ഇത്തരത്തിൽ ഉയർന്ന പിഴത്തുക ഏർപ്പെടുത്താൻ കഴിയില്ലെന്ന നിലപാടിൽതന്നെ ഉറച്ചുനിൽക്കുന്ന സഹചർഹം ഉണ്ടായാൽ എല്ലാവരുമായി ചർച്ച നടത്തി ഒരു ഏക അഭിപ്രായത്തിലേക്ക് എത്താനാണ് നീക്കം. അതേ സമയം നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന ഹരിയാനയിലും മഹരാഷ്ട്രയിലും തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാറിന് ഇപ്പോഴുള്ള പ്രതിഷേധങ്ങൾ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. ഇതൊടുകൂടിയാണ് ഒരു സമവായ നീക്കം കേന്ദ്രം ആരംഭിച്ചിരിക്കുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here