ദില്ലി: ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫറൂഖ് അബ്ദുള്ളയെയും ഒമര്‍ അബ്ദുള്ളയെയും സന്ദര്‍ശിക്കാന്‍ പാര്‍ട്ടി എംപിമാര്‍ക്ക് അനുമതി.

ജമ്മു കശ്മീര്‍ ഹൈക്കോടതിയാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ രണ്ടു ലോക്‌സഭാ അംഗങ്ങള്‍ക്ക് അനുമതി നല്‍കിയത്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് കൂടിക്കാഴ്ചക്കുള്ള അനുമതി.

സന്ദര്‍ശന ശേഷം മാധ്യമങ്ങളെ കാണാന്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എംപിമാരായ ഹസ്‌നൈന്‍ മസൂദി, അക്ബര്‍ ലോണ്‍ എന്നിവരാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.