സൗബിന്‍-സൂരാജ് മാജിക്ക് വീണ്ടും ; ‘വികൃതി’ ട്രെയിലര്‍ ഗംഭീരം

അമ്പിളിക്കു ശേഷം സൗബിന്‍ സാഹിര്‍, ഫൈനല്‍സിനു ശേഷം സുരാജ് വെഞ്ഞാറമൂട് ; ഇവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് വികൃതി.

ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി മികച്ച പ്രതികരണം നേടുന്നുണ്ട്.

നവാഗതനായ എംസി ജോസഫാണ് വികൃതി എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ബാബുരാജ്, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുരഭി ലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങള്‍.

പുതുമുഖ താരമായ വിന്‍സിയാണ് ചിത്രത്തില്‍ നായിക. കട്ട് 2 ക്രിയേറ്റീവ് പിക്ചേഴ്സിന്റെ ബാനറില്‍ എ.ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒക്ടോബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News